അവൻ എന്നെ ചോദ്യം ചെയ്യാറുണ്ട്; എന്തിനാണ് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് അവന്റെ ചോദ്യം; അക്ഷയ് കുമാറിന്റെ വാക്കുകൾ വൈറലാകുന്നു

229

ബോളിവുഡ് ആരാധകർക്ക് ഒരിക്കലും മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് അക്ഷയ് കുമാർ. നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. പ്രിയദർശൻ സിനിമകളാണ് അക്ഷയ് കുമാറിന് ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സഹായിച്ചതെന്ന് ഒരു സമയത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ നടൻ അക്ഷയ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തന്റെ സിനിമകളോട് തന്റെ കുട്ടികൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും സൂപ്പർ സ്റ്റാർ പറയുന്നു.

Advertisements

Also Read
മമ്മൂക്ക അന്ന് വളരെ അധികം ദേഷ്യപ്പെട്ടു; ഷൂട്ടിംഗ് നിർത്തി വെച്ചു; അവസാനം ഞാൻ അല്ല അത് ചെയ്തത് എന്റെ കഥാപാത്രം ആണെന്ന് പറയേണ്ടി വന്നു; വിനോദ് കോവൂർ

മകൾ നിതാര തന്റെ സിനിമകൾ മനസ്സിലാക്കാൻ പ്രായമായിട്ടില്ല, അവൾ വളരെ ചെറുപ്പമാണ്. മകൻ ആരവ് പക്ഷേ തന്നെപ്പോലെ അല്ല. ആരവിന് സിനിമാ മേഖലയോട് താൽപ്പര്യമില്ല, എന്റെ സിനിമകൾ പലതും ആരവ് കാണില്ല, വളരെ നിശിതമായി വിമർശിക്കും. എനിക്ക് എന്റെ മകന് സിനിമകൾ കാണിക്കണം എന്ന് ആഗ്രഹം ഉണ്ട്, എനിക്ക് അവനോട് സിനിമകളെക്കുറിച്ച് പറയണം എന്നുമുണ്ട്, പക്ഷെ, അവൻ സിനിമ കാണാൻ ആഗ്രഹിക്കുന്നില്ല.

എന്റെ ചിത്രങ്ങളെക്കുറിച്ച് വിമർശനം മാത്രമാണ് ചെയ്യുകയെന്നും നടൻ അക്ഷയ് കുമാർ. മകന്റെ ഭാവി പരിപാടികളും അക്ഷയ് വെളിപ്പെടുത്തി. ആരവ് ഇപ്പോൾ പഠനം തുടരുകയാണ്, എന്റെ മകന്, സിനിമയിൽ താൽപ്പര്യമില്ല.

Also Read
‘ഈ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം’, വൈറലായി തമന്നയുടെ പഴയ വീഡിയോ

അവൻ തന്റെ ഫാഷൻ ഡിസൈനിംഗ് ഇഷ്ടം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മിഷൻ റാണിഗഞ്ച് ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ റിലീസിനെത്തിയ ചിത്രം, പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Advertisement