എന്റെ അച്ഛനും അമ്മക്കും എന്റെ സ്‌ത്രൈണത മനസ്സിലാക്കാൻ സാധിച്ചില്ല; പക്ഷേ അദ്ദേഹം എന്നെ മനസ്സിലാക്കി; മറ്റുള്ളവർ എന്നെ കളിയാക്കിയപ്പോൾ അദ്ദേഹം എന്നെ ചേർത്ത് നിർത്തി;കരൺ ജോഹർ

424

ബോളിവുഡിലെ ശക്തമായ സുഹൃത്ത് ബന്ധങ്ങൾക്ക് ഉടമയാണ് കരൺ ജോഹർ. സാക്ഷാൽ കിങ്ഖാൻ മുതൽ അവിടുന്നിങ്ങോട്ട് കരണിന്റെ സുഹൃത്ത്ബന്ധങ്ങൾ നീളുന്നു. ഇപ്പോഴിതാ തന്റെ സെക്ഷ്വാലിറ്റിയെ മറ്റാരും മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ ഷാരുഖ് മനസ്സിലാക്കി എന്ന് തുറന്ന് പറയുകയാണ് കരൺ ജോഹർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

എന്റെ സ്‌ത്രൈണത ശക്തമായി പുറത്തേക്ക് വന്നപ്പോൾ ആളുകൾ കളിയാക്കുകയാണുണ്ടായത്. പിന്നീട് ഞാൻ വളർന്നപ്പോൾ ആളുകൾ ഇക്കാര്യത്തിൽ അൽപ്പം മൗനം പാലിച്ചു.എന്നാൽ തന്നെക്കുറിച്ച് ചില അടക്കം പറച്ചിലുകൾ ഉണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഒരുപക്ഷെ ഞാൻ നടക്കുന്നതിക്കെുറിച്ചും സംസാരിക്കുന്നതിനെക്കുറിച്ചുമായിരിക്കും. തനിക്ക് കുറവുകളൊൈന്നുമില്ലെന്ന് തോന്നിച്ച ആദ്യ പുരുഷൻ ഷാരൂഖ് ഖാനാണ്.

Advertisements

Also Read
പമ്പരം പോലെ കറങ്ങേണ്ടി വരും; നീ ഇനി ഇലക്ഷനില്‍ നില്‍ക്കല്ലേ എന്ന് മമ്മൂട്ടി പറഞ്ഞു; വെളിപ്പെടുത്തി സുരേഷ് ഗോപി

തന്റെ സ്‌ത്രൈണതയെ ഷാരൂഖ് തെറ്റായി കണ്ടില്ല. ഷാരൂഖ് ജനിച്ചതും വളർന്നതും പുരോഗമന ചിന്താഗതിയുള്ള അന്തരീക്ഷത്തിലാണ്. നാടക രംഗത്ത് നിന്നുമാണ് അദ്ദേഹം വരുന്നത്. എല്ലാ തരത്തിലുമുള്ള ആളുകളെ അദ്ദേഹം കണ്ടിട്ടുണ്ട്. അതേസമയം തന്റെ സെക്ഷ്വാലിറ്റിയുൾപ്പെടെയുളള കാര്യങ്ങൾ അച്ഛനും അമ്മയ്ക്കും മനസിലാക്കാൻ പറ്റിയിരുന്നില്ലെന്നാണ് കരൺ പറഞ്ഞത്.

തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് ഷാരൂഖിനോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്നെ കളിയാക്കുന്നതിന് പകരം മനസിലാക്കുകയാണ് ഷാരൂഖ് ചെയ്തത്. ഷാരൂഖും ഞാനും തമ്മിൽ തുറന്ന സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെക്കുറിച്ച സെക്ഷ്വാലിറ്റിയെക്കുറിച്ചോ സംസാരിക്കേണ്ടി വരുമ്‌ബോൾ ആദ്യം ഇക്കാര്യം പറയുന്നത് ഷാരൂഖ് ഖാനോടാണെന്നും കരൺ ജോഹർ വ്യക്തമാക്കി.

Also Read
‘ലഹരിയ്ക്ക് അടിമയായ വിനായകന്‍ പേക്കൂത്തുകള്‍ നടത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?’ ചോദ്യവുമായി ഉമ തോമസ് എംഎല്‍എ

സ്‌ത്രൈണയുള്ള വ്യക്തിയായതിനാൽ കുട്ടിക്കാലം മുതൽ താൻ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് ദ അൺസ്യൂട്ടബിൾ ബോയ് എന്ന പുസ്തകത്തിൽ കരൺ ജോഹർ തുറന്നെഴുതിയിട്ടുണ്ട്. സിനിമാ രംഗത്ത് ഷാരൂഖിനെ പോലെ നിരവധി അടുത്ത സൗഹൃദങ്ങൾ കരൺ ജോഹറിനുണ്ട്. കരീന കപൂർ, കജോൾ തുടങ്ങിയ നടിമാരെല്ലാം വർഷങ്ങളായി കരൺ ജോഹറിന്റെ അടുത്ത സുഹൃത്തുക്കളാണ്.

Advertisement