നേപ്പാളിൽ നിന്നും വന്ന് ഇന്ത്യയുടെ ഹൃദയം കീഴടക്കിയ നടിയാണ് മനീഷ കൊയ്രാള. അഭിനയത്തിനു പുറമേ പൊതുപ്രവർത്തകയായ താരം യു എൻ എഫ് പി എയുടെ ഗുഡ്വിൽ അംബാസിഡറായും പ്രവർത്തിക്കുന്നുണ്ട്. ഫേരി ഭട്ടൂല എന്ന നേപ്പാളി ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. പിന്നീട് സുഭാഷ് ഗോയ് സംവിധാനം ചെയ്ത സൗദാഗർ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മനീഷ ആദ്യമായി ബോളിവുഡിൽ അരങ്ങേറുന്നത്.
പക്ഷെ 1994 ൽ പുറത്തിറങ്ങിയ 1942 എ ലവ് സ്റ്റോറി എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോംബെ, ദിൽസേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. പക്ഷെ 2013 ൽ മനീഷ അർബുദ ബാധിതയായി. ഇപ്പോഴും അതിജീവനത്തിന്റെ പാതയിലാണ് താരം.
മനീഷയുടെ മുത്തച്ഛനായ ബിവേശ്വർ പ്രസാദ് കൊയ്രാള 1960 കളുടെ ആദ്യത്തിൽ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നു. കുടുംബത്തിലെ പല അംഗങ്ങളും ഇപ്പോഴും പാർലമെന്റ് അംഗങ്ങളാണ്. പക്ഷെ താരത്തിന്റെ വിവാഹജീവിതം ദുരന്ത്പൂർണ്ണമായിരുന്നു. അതിനെ കുറിച്ച് അധികം ആരും അറിഞ്ഞിരുന്നില്ല താനും. 2010 ലാണ് നേപ്പാൾ വ്യവസായിയായ സാമ്രാട്ട് ദഹലിനെ വിവാഹം ചെയ്തത്.
മനീഷയേക്കാൾ ഏഴ് വയസ്സ് കുറവായിരുന്നു സാമ്രാട്ടിന്. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തീക്ഷ്ണതയിൽ പ്രായം ഒരു തടസ്സമായി തോന്നിയതേ ഇല്ല.
കാഠ്മണ്ഡുവിൽ പരമ്പരാഗത രീതിയിൽ വളരെ സ്വകാര്യമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും മാധ്യമങ്ങളെ പോലും അറിയിച്ചിരുന്നില്ല. അതിനാലാൽ ആരാധകർ ആദ്യം കരുതിയത് മനീഷയുടേത് അറേഞ്ച്ഡ് മാരേജാണെന്നായിരുന്നു.
Also Read
ഏഴ് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടി മുക്ത
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം, ഫേസ്ബുക്കിലൂടെയാണ് ഞാൻ എന്റെ ഭർത്താവിനെ കണ്ട് മുട്ടിയതെന്നും. ഞങ്ങൾ തമ്മിൽ ഒരുമിക്കേണ്ടവരാണെന്നും മനസ്സിലാക്കിയത് കൊണ്ട് വിവാഹിതരാകാൻ തീരുമാനിച്ചതെന്നും കാണിച്ച് മനീഷ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്ക് വെച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞതോടെ ‘എന്റെ ഭർത്താവ് എന്റെ ശത്രുവായിത്തീർന്നിരിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് എത്ര മോശമായിരിക്കും എന്ന് ് കുറിപ്പ് പങ്ക് വെച്ചുക്കൊണ്ട് താൻ വിവാഹമോചിതയാകാൻ പോകുന്നു എന്ന്് താരം വെളിപ്പെടുത്തി. അതേവർഷം തന്നെയാണ് നടിക്ക് കാൻസറും കണ്ടെത്തുന്നത്. ആദ്യ വിവാഹത്തിന് ശേഷം പുതിയൊരു ജീവിതം താരം തിരഞ്ഞെടുത്തില്ല