സ്വന്തം ആഗ്രഹങ്ങൾക്കും, താത്പര്യങ്ങൾക്കും വേണ്ടി നിലകൊള്ളാൻ അച്ഛൻ പഠിപ്പിച്ചു; ഭർത്താവിന്റെയും, അമ്മായിഅമ്മയുടെയും നിയന്ത്രണങ്ങൾ കരിയർ തകർത്തു; നിഹാരിക കോനിഡേലയുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം തിരഞ്ഞ് ആരാധകർ

101

തെലുങ്കിലെ സൂപ്പർതാരം ചിരഞ്ജീവിയെ എല്ലാവർക്കും അറിയാം. നടന്റെ സഹോദരനും, താരവുമായ നാഗേന്ദ്ര ബാബുവിനെ അറിയുന്നവർ ചുരുക്കമാകും. എന്നാൽ യുവതാരം വരുൺതേജിനെ അറിയാത്തവർ ആരും ഉണ്ടാകില്ല. ഈയടുത്ത് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നത് നാഗേന്ദ്ര ബാബുവിന്റെ മകളും, നടിയും, ബിസിനസ്സ്‌കാരിയുമായ നിഹാരിക കോനിഡേലയാണ്. ഈയടുത്താണ് നിഹാരികയുടെ വിവാഹമോചന വാർത്ത പുറത്ത് വന്നത്.

ബിസിനസ്സ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭർത്താവ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹമോചനത്തെ കുറിച്ച് നിഹാരിക കുറിച്ചതിങ്ങനെ; താനും ചൈതന്യയും വേർപിരിയുന്നു.തങ്ങൾ ജീവിതവുമായി മുന്നോട്ട് പോകുമ്‌ബോൾ അനുകമ്ബ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. തനിക്ക് പിന്നിൽ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാർക്കും നന്ദി. തങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ അഭ്യർഥിക്കുന്നു എന്നാണ് നിഹാരിക പറഞ്ഞത്.

Advertisements

Also Read
ഒരു ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി മുങ്ങിയ ആ സുന്ദരി ഇവിടെയുണ്ട്! വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുന്നെന്ന് താരം; ആരാധകർക്ക് ആഘോഷം

അതേസമയം ഇരുവരുടെയും വിവാഹമോചനത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അറിയാനുള്ള പരക്കം പാച്ചിലിലാണ് തെലുങ്ക് സിനിമ ലോകം. നിലവിൽ വന്ന് റിപ്പോർട്ടുകൾ പ്രകാരം നടിയുടെ അച്ഛനായ നാഗേന്ദ്ര ബാബുവാണ് വിവാഹമോചനത്തിന് കാരണമെന്നാണ് അറിയാൻ കഴിയുന്നത്. നിഹാരികയെ സർവ്വ സ്വാതന്ത്രത്തോടെയും കൂടിയാണ് അദ്ദേഹം വളർത്തിയത്. സ്വന്തം, ആഗ്രഹങ്ങൾക്കും, താത്പര്യങ്ങൾക്കുമായി നിലക്കൊള്ളാൻ അദ്ദേഹം നിഹാരികയെ പഠിപ്പിച്ചു.

എന്നാൽ വിവാഹത്തോടെ നിഹാരികക്ക് കരിയറിലടക്കം ബുദ്ധിമുട്ടുകളും, നിയന്ത്രണങ്ങളും ഏറാൻ തുടങ്ങി. ഭർത്താവും, അമ്മായിയമ്മയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇതെല്ലാമാണ് താരത്തിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. അച്ഛനായ നാഗേന്ദ്ര ബാബുവാകട്ടെ മകളുടെ വിവാഹമോചനത്തിൽ അതീവ ദുഖിതനും, സ്വയം കുറ്റപ്പെടുത്തുകയും ചെയ്തുക്കൊണ്ടിരിക്കുകയാണ്.

Also Read
അഹാദിഷിക കണ്ട ഒരു സ്വപ്നം ഇന്നിപ്പോൾ ഒരുപിടി സഹോദരിമാരുടെയും സ്വപ്നസാക്ഷാത്കാരമായി; പാവപ്പെട്ടവർക്ക് കൈത്താങ്ങായി കൃഷ്ണ കുമാറും കുടുംബവും!

2020ലാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ഉദയ്പൂർ പാലസിൽ വൻതാരങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. അതേസമയം ഇൻസ്റ്റഗ്രാമിൽ ചൈതന്യയെ നിഹാരിക അൺഫോളോ ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വിവാഹ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായി. അടുത്തിടെ താരത്തിന്റെ സഹോദരനും നടനുമായ വരുൺ തേജിന്റെ വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ നിഹാരിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ചിത്രങ്ങളിലൊന്നും ചൈതന്യയുണ്ടായിരുന്നില്ല.ഇതോടെ നിഹാരികയുടെ പോസ്റ്റിന് താഴെ ആരാധകർ ചോദ്യങ്ങളുമായെത്തി. ചൈതന്യ എവിടെയാണെന്നും അദ്ദേഹവുമായി വേർപിരിഞ്ഞോ എന്നും ആളുകൾ ചോദിച്ചു. ചോദ്യങ്ങൾ വർധിച്ചതോടെയാണ് വിവാഹമോചനം ഔദ്യോഗികമായി നിഹാരിക പ്രഖ്യാപിച്ചത്.

Advertisement