ഞാനും രാധികയും തമ്മിലുള്ള വിവാഹത്തിന് കാരണമേ എന്റെ ആദ്യ ഭാര്യയാണ്; തന്റെ ഭാര്യമാരെ കുറിച്ച് മനസ്സ് തുറന്ന് ശരത് കുമാർ

1359

തെന്നിന്ത്യയിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ശരത് കുമാർ. അദ്ദേഹത്തിന്റെ ഭാര്യ രാധികയാകട്ടെ മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പർ നടിയും. തന്റെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും പുനർവിവാഹിതരാകുന്നത്. ഇപ്പോൾ വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരങ്ങൾ.

2001 ലാണ് രാധികയും ശരത് കുമാറും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹവും, ശരതിന്റെ രണ്ടാം വിവാഹവുമായിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ തന്റെ ഭാര്യമാരെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ശരത് കുമാർ. ആദ്യഭാര്യയുമായി പിരിഞ്ഞെങ്കിലും അവരുമായി ഇപ്പോഴും നല്ല സൗഹൃദമാണ്. അവരെ ചേർത്ത് നിർത്തുന്ന കാര്യത്തിൽ മുൻപന്തിയിലാണ് രാധിക.

Advertisements

Also Read
ഒന്നിനെ പറ്റിയും ഞാൻ ചിന്തിച്ചിരുന്നില്ല, പക്ഷേ എന്നോട് സംവിധായകൻ ആവാൻ പറഞ്ഞത് അവരാണ്; മനസ്സ് തുറന്ന് ലാൽ ജോസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നല്ല സുഹൃത്തുക്കളായിരുന്നു ഞാനും രാധികയും. ആ ഞങ്ങൾക്ക് നല്ല ഇണകളായിരിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ എടുത്ത തീരുമാനമാണ് വിവാഹം. എനിക്കും രാധികക്കും ഒരു മകനാണുള്ളത്. രാഹുൽ എന്നാണ് അവന്റെ പേര്. ആദ്യമായി ഞാൻ അവനെ എന്റെ കയ്യിൽ വാങ്ങുമ്പോൾ വളരെ ചെറുതായിരുന്നു. അവനെയും കൊണ്ട് വീട്ടിൽ വന്ന ദിവസം അവനെ കാണണമെന്നും പറഞ്ഞ് മുൻ മത്രിയായ കലൈഞ്ജറും എത്തിയിരുന്നു

മകന് രാഹുൽ എന്ന് പേരിിൻ കാരണം എന്താണെന്ന് അന്ന് അദ്ദേഹം ചോദിച്ചിരുന്നു. ആ വാക്കിന്റെ അർത്ഥം പറഞ്ഞ് കൊടുത്തത്തോടെ അദ്ദേഹം ഓകെ ആയി. എന്റെ കുട്ടികളെ രാധിക ചേർത്ത് നിർത്താറുണ്ട്. ഞങ്ങളുടെ കുടുംബംഒരു പോലെ പോകണം എന്ന് നിർബന്ധമുള്ള ആളാണ് രാധിക. ഛായ, അതായത് എന്റെ ആദ്യ ഭാര്യക്ക് രാധിക ഇപ്പോഴും മര്യാദ കൊടുക്കും.

Also Read
ഭംഗി മാത്രം പോരാ കഴിവും വേണം, ഐശ്വര്യക്ക് അതില്ല; ഐശ്വര്യയെ ഗർഭിണി ആക്കിയതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു അഭിഷേക്; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി റസൽ പീറ്റേഴ്‌സിന്റെ വാക്കുകൾ

വരലക്ഷ്മിയോട് ആദ്യം അഭിനയിക്കണ്ട എന്ന് പറഞ്ഞ വ്യക്തിയായിരുന്നു ലൊക്കേഷനിലേക്ക് വന്ന് അതെന്തെ വരലക്ഷ്മി അഭിനയിച്ചാല് എന്ന് ചോദിച്ചു. അത്രയധികം ഞങ്ങളെ ചേർത്തു നിർത്തുന്ന വ്യക്തിയാണ് രാധികയെന്നും ശരത് കുമാർ പറഞ്ഞു

Advertisement