എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്‌മാൻ.തമിഴ്,തെലുങ്ക്ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ സ്‌ക്രീൻ നാമങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു.
സംവിധായകൻപത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്‌മാൻ. പത്മരാജൻസംവിധാനം ചെയ്ത കൂടെവിടെആയിരുന്നു റഹ്‌മാന്റെ ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്‌മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു.1983ലാണ്കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്‌മാൻ നേടി.
Also Read
ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും ഉണ്ട്; രഞ്ജു രഞ്ജിമാര്‍
എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്‌മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്‌മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്‌മാൻ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ എല്ലാ ഉയർച്ച താഴ്ചകളിലും കട്ടയ്ക്ക് കൂടെ നിന്ന ആളാണ് ഭാര്യ എന്ന് തുറന്നു പറയുകയാണ് റഹ്‌മാൻ . ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
റഹ്‌മാന്റെ വാക്കുകൾ ഇങ്ങനെ : ഒരു കല്യാണ ഫങ്ഷനിൽ വച്ചാണ് ഞാൻ എന്റെ ഭാര്യ മെഹറുവിനെ കാണുന്നത്. അവൾക്കൊപ്പം അവളുടെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. മൂത്ത സഹോദരിയെ വിവാഹം ചെയ്തത് എ ആർ റഹ്‌മാനാണ്. തട്ടമിട്ട് നടക്കുന്ന മഹറുവിനെ കണ്ടപ്പോൾ തന്നെ എനിക്കൊരു സ്പാർക്ക് തോന്നി. സിറ്റിയിൽ അന്ന് അങ്ങനെ ആരും തട്ടമിടുമായിരുന്നില്ല.അപ്പോൾ തന്നെ ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു, കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഇതുപോലൊരു കുട്ടിയെ കല്യാണം കഴിക്കണം എന്ന്.
Also Read
വലിയ സൂപ്പര്‍ താരങ്ങള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരു ക്വാളിറ്റി അദ്ദേഹത്തിന് ഉണ്ട്; തുറന്നു പറഞ്ഞ് ഗൗരി
അവൻ അപ്പോൾ തന്നെ വിവരം എന്റെ വാപ്പമയോടും ഉമ്മയോടും പറഞ്ഞു. പിന്നെ അവർ മഹറുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷമാണ് ഞങ്ങളുടെ പ്രണയം ആരംഭിച്ചത്. എന്റെ ഡിസിഷൻ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാൻ ചെയ്യൂ. ഒരു പത്ത് രൂപയുടെ സാധനം വാങ്ങണമെങ്കിൽ പോലും എനിക്ക് അവളോട് ചോദിക്കണം.