എത്രാമത്തെ കൺമണി; ഈ വയസ്സനെ തന്നെ വേണമായിരുന്നോ, എത്രയോ നല്ല ആളെ കിട്ടുമായിരുന്നു; അമൃതയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഗോപി സുന്ദറിന് നേരെയും സോഷ്യൽമീഡിയ

156

അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചതു മുതൽ തുടങ്ങിയതാണ് സോഷ്യൽമീഡിയയിലെ വിമർശനം. സദാചാരക്കണ്ണുകളോടെയാണ് സോഷ്യൽമീഡിയ ഇരുവരുടേയും എല്ലാ ചിത്രങ്ങളോടും പ്രതികരിക്കുന്നത്. ഇപ്പോഴിതാ അമൃത പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ മകളെവിടെ എന്ന് ചോദിച്ചാണ് പലരും ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

കുഞ്ഞിനെ കളഞ്ഞോ, ഗോപി സുന്ദർ വന്നതിന് ശേഷം പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കുറവാണല്ലോ, അല്ലായിരുന്നുവെങ്കിൽ എപ്പോഴും മകൾക്കൊപ്പമുള്ള ഫോട്ടോകളും കളി ചിരിയുടെ വീഡിയോകളും ആയിരുന്നു അമൃത പങ്കുവച്ചിരുന്നതെന്നും ഒക്കെയാണ് വിമർശനം.

Advertisements

ഗോപി സുന്ദർ പങ്കുവെച്ച ചിത്രങ്ങൾക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. അമൃതയുടെയും ഗോപി സുന്ദറിന്റെയും ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് കമന്റുകൾ എന്ന് ആലോചിക്കാതെയാണ് പല കമന്റുകളും.

ALSO READ- മോഹൻലാലിനെ നിയന്ത്രിക്കുന്നത് ഒരു ലോബി, അദ്ദേഹത്തിന്റെ കൈയിലല്ല കാര്യങ്ങൾ, ഫാൻസിൽ ഭൂരിഭാഗവും കള്ളന്മാർ; തുറന്നടിച്ച് സന്തോഷ് വർക്കി

ഒരു സ്ത്രീയുടെ സംശയം എന്തായാലും ഗോപി സുന്ദറിനെ തെരഞ്ഞെടുത്തു, എങ്കിൽ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. ‘എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്’ എന്നാണ് ഇവരുടെ നിരീക്ഷണം.

ഈ ബന്ധം എത്ര നാൾ വരെ പോകും എന്നതാണ് മറ്റു ചിലരുടെ സംശയം. അതിനിടയിൽ അമൃതയെ ഉപദേശിച്ച് നേരെയാക്കാനും പലരും ശ്രമിക്കുന്നുണ്ട്. നിലനിൽപ് ഒട്ടും ഗ്യാരണ്ടി പറയാൻ പറ്റാത്ത ബന്ധമാണ്, രക്ഷപ്പെടുന്നതാണ് നല്ലത് എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

ALSO READ- ഷമ്മി തിലകൻ വെറും തള്ളാണ്, ആരുടേയും പിന്തുണയില്ല, ഫേസ്ബുക്ക് പോസ്റ്റിടും അതിനെ ചിലർ പിന്തുണയ്ക്കും അത്ര മാത്രം: ശാന്തിവിള ദിനേശ് പറയുന്നു

ഗോപി സുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള മറ്റൊരു സെൽഫി ചിത്രം പങ്കുവച്ചിരുന്നു. ‘എന്റെ കൺമണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്.

അതിന് താഴെയും വിമർശനങ്ങൾ ഉണ്ട്. ‘എത്രാമത്തെ കൺമണിയാണ്’ എന്നാണ് ചിലരുടെ ചോദ്യം. അതേ സമയം ഇരുവരെയും പിന്തുണച്ചുകൊണ്ടുള്ള ആളുകളുമെത്തി വലിയ വാഗ്വാദങ്ങളും ചർച്ചകളും അവിടെ നടക്കുന്നു

Advertisement