പൃഥ്വിരാജ് മോഹന്‍ലാല്‍ മുരളീഗോപി ടീം ഒന്നിച്ചതോടെ പിറന്നത് ലൂസിഫര്‍ വമ്ബന്‍ ഹിറ്റായിരുന്നു. എട്ട് ദിവസം കൊണ്ട് നൂറു കോടി എന്ന സ്വപ്ന സംഖ്യയിലേക്ക് ചിത്രം എത്തി.
ഇതിന് മുന്‍പും പല മലയാളം സിനിമകളും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇത്ര കുറഞ്ഞ ദിവസത്തിനുള്ളില്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ്.
തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുമ്ബോള്‍ ലൂസിഫര്‍ 2 എത്തുമെന്നുള്ള ശക്തമായ വാദത്തിലാണ് ആരാധകര്‍. ലൂസിഫര്‍ 2വില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാകും എത്തുകയെന്നാണ് ആരാധകരുടെ നിഗമനം.
വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ രൂപം മുരളി ഗോപിയും പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനയാണെന്നാണ്‌ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുരളി ഗോപി സമൂഹമാധ്യമത്തില്‍ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്.
‘In the same garden, under the same grey sky, graze Black and White. #L’. ഇത് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതു തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രത്തിന്റെ ടാഗ് ലൈനിലെ Brotherhood എന്നതും ഈ സഹോദരബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.
ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരില്‍ ഖുറേഷി അബ്രാമിന്റെ ചിത്രം അണിയറക്കാര്‍ പുറത്തു വിട്ടതോടെ സ്റ്റീഫന്‍ നെടുമ്ബള്ളിയും ഖുറേഷി അബ്രാമും രണ്ട് കഥാപാത്രങ്ങളാണെന്നും ഇവര്‍ രണ്ടും ലൂസിഫര്‍ 2വില്‍ ഒരുമിക്കുമെന്നുമാണ് ആരാധകരുടെ വാദം. ലൂസിഫര്‍ 2വിനായി കാത്തിരിക്കുകയാണ് ആരാധകര്‍.