ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടനായിരുന്നു ഭരത് ഗോപി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടിയ അനേകം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. അഭിനേതാവ് മാത്രമായിരുന്നില്ല, അദ്ദേഹം സംവിധായകനും നിര്‍മ്മാതാവും കൂടിയായിരുന്നു.
നാടകത്തിലൂടെയായിരുന്നു ഭരത് ഗോപി സിനിമയിലേക്ക് എത്തിയത്. നാഷണല്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. പത്മശ്രീ വരെ നല്‍കി ഈ പ്രതിഭയെ രാജ്യം ആദരിച്ചിട്ടുണ്ട്.
ALSO Read:ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു
അദ്ദേഹം വിടപറഞ്ഞിട്ട് കൊല്ലങ്ങളായി. എന്നിട്ടുപോലും ഇന്നും അദ്ദേഹത്തെ മലയാള സിനിമ ഇന്നും ഓര്‍ക്കുന്നു. ഭരത് ഗോപിയുടെ പാത പിന്തുടര്‍ന്ന് മകന്‍ മുരളി ഗോപിയും സിനിമയിലെത്തിയിരുന്നു. മുരളി ഗോപി ഇന്ന് മലയാള സിനിമയില്‍ സജീവമാണ്.
ഇപ്പോഴിതാ പിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ മുരളി ഗോപി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന്‍ ഫോട്ടോകള്‍ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ലെന്ന് മുരളി ഗോപി പറയുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അമൂല്യമാണ്. 1990കളുടെ തുടക്കത്തില്‍ ഫോട്ടോഗ്രാഫര്‍ ശ്രീ രാജന്‍ പൊതുവാള്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്ന് കൈയ്യിലുണ്ടെന്നും ഒന്ന് തിരിഞ്ഞ് ഈ വശത്തേക്ക് നോക്കാമോ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അച്ഛന്‍ നോക്കിയ ചിത്രമാണിതെന്നും മുരളി ഗോപി പറയുന്നു.
താന്‍ ആ ചിത്രവും നോക്കി ഒത്തിരി ഇരുന്നിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ അതുവരെയുള്ള ജീവിതത്തെ മുഴുവന്‍ ഓര്‍മ്മിച്ചെടുത്തിട്ടുണ്ടെന്നും കണ്ടതിനേയും കൊണ്ടതിനേയും ഒരു നിമിഷം കൊണ്ട് അടുക്കിപ്പൊക്കിയെ