ഇതുവരെ ദിലീപിനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണ, അന്ന് അദ്ദേഹത്തിനെതിരെ കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല, തുറന്നുപറഞ്ഞ് മുരളി ഗോപി

769

മലയാളികളുടെ പ്രിയങ്കരനാണ് നടന്‍ ദിലീപ്. മലയാളത്തില്‍ പരീക്ഷണ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എപ്പോഴും മുന്നിട്ടറങ്ങുന്ന താരമാണ് ദിലീപ്. കുടുംബപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമായത് കൊണ്ട് തന്നെ ജനപ്രിയ നടന്‍ എന്നാണ് ദിലീപ് അറിയപ്പെടുന്നത് തന്നെ.

Advertisements

പക്ഷേ മഞ്ജുവുമായുള്ള വിവാഹമോചനവും നടിയെ ആക്രമിച്ച കേസും വന്നതോട് കൂടി പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കാവ്യാമാധവനും ആയുള്ള വിവാഹ ശേഷം നഷ്ടങ്ങള്‍ മാത്രമാണ് താരത്തിന് ലഭിച്ചതെന്ന് ആളുകള്‍ പറയാനും തുടങ്ങി.

Also Read: കാവ്യയുടെ വാക്കുകള്‍ സത്യമായി, പ്രതിസന്ധികള്‍ മറികടന്ന് തിരിച്ചെത്തി ദിലീപ്, ഇത് ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍

പക്ഷേ തന്റെ ജീവിതപ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് പോവുകയാണ് താരമിപ്പോള്‍. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ കുറിച്ച് പ്രമുഖ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

താന്‍ ആരെയും വ്യക്തിപരമായി ജഡ്ജ് ചെയ്യാറില്ല. അത് ചെയ്തതിന് പിന്നില്‍ ദിലീപാണെന്ന് തനിക്ക് ഒരു ഉറപ്പുമില്ലെന്നും ആര്‍ക്കും ഇല്ലെന്നും തെറ്റുകാരനാണെന്ന് നിയമപരമായി തെളിയിക്കാന്‍ കഴിയാത്ത ഒരാള്‍ക്കെതിരെ തിരിയുന്നത് ശരിയാണോ എന്നും മുരളി ഗോപി പറയുന്നു.

Also Read: മക്കള്‍ക്ക് കല്യാണാലോചനയൊന്നും വരുന്നില്ല, വിവാഹം കഴിക്കാന്‍ അവരെ നിര്‍ബന്ധിക്കാറുമില്ല, തുറന്നുപറഞ്ഞ് സിന്ധു കൃഷണ

വിധി വന്നാല്‍ അല്ലേ എന്തെങ്കിലും പറയാന്‍ കഴിയൂ. ആരോപണം എന്നത് വിധി പ്രസ്താവമായി കാണാന്‍ കഴിയില്ലെന്നും ആള്‍ക്കൂട്ട വിചാരണയാണ് ഇതുവരെ ദിലീപിനെതിരെ നടന്നതെന്നും അന്ന് അദ്ദേഹത്തിനെതിരെ കൂവിയവര്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്കാവില്ലെന്നും മുരളി ഗോപി പറയുന്നു.

Advertisement