ലൂസിഫറിന് രണ്ടാംഭാഗമുണ്ടോ? കൃത്യമായ മറുപടിയുമായി മുരളി ഗോപി, വീഡിയോ

24

നാളിതുവരെയുള്ള സകല റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുന്ന ലൂസിഫറിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോ?

അനേകം കഥാപാത്രങ്ങളും നായക കഥാപാത്രത്തിന്റേതുള്‍പ്പെടെ ഇനിയും പറയാത്ത ഉപകഥകള്‍ക്കുള്ള സാധ്യതകളും ഇല്യൂമിനാറ്റി പോലെയുള്ള റഫറന്‍സുകളും പ്രേക്ഷകര്‍ക്കിടയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.

Advertisements

എന്നാല്‍ സീക്വല്‍ ആയോ പ്രീക്വല്‍ ആയോ അത്തരത്തില്‍ ഒരു രണ്ടാംഭാഗം സംഭവിക്കുമോ? ലൂസിഫറിന്റെ രചയിതാവ് മുരളി ഗോപി ഈ ചോദ്യത്തിനുള്ള മറുപടി പറയുന്നു.

ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്.

പക്ഷേ ഇത് സംബന്ധിച്ചുള്ള മറ്റ് അറിയിപ്പുകളൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല, ഫ്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

അതേസമയം ഒരു മലയാളചിത്രം നേടുന്ന റെക്കോര്‍ഡ് ബോക്സ്ഓഫീസ് വിജയമാണ് ലൂസിഫറിന് ലഭിച്ചത്. എട്ട് ദിവസം കൊണ്ടാണ് 100 കോടി എന്ന മാന്ത്രിക സംഖ്യയില്‍ ലൂസിഫര്‍ എത്തിയത്.

മലയാളസിനിമയ്ക്ക് കാലങ്ങളായുള്ള യുഎഇ ജിസിസി മാര്‍ക്കറ്റിന് പുറത്ത് യുഎസിലും യൂറോപ്പിലെ ഒട്ടേറെ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു.

ഇവിടങ്ങളിലെ ഒട്ടനേകം സെന്ററുകളില്‍ സ്‌ക്രീന്‍ കൗണ്ടില്‍ കാര്യമായ കുറവ് സംഭവിക്കാതെ ചിത്രം രണ്ടാംവാരത്തിലേക്ക് പ്രവേശിച്ചു. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.

Advertisement