അന്ന് തുടങ്ങിയ ഫോട്ടോ എടുക്കല്‍ ആണ് ഇതുവരെ നിന്നില്ല; ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് മുക്ത

71

ഒരുകാലത്ത് അഭിനയത്തിൽ സജീവമായിരുന്ന നടി ആയിരുന്നു മുക്ത. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത മുക്ത പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നിരുന്നു. എങ്കിലും ഇന്ന് തന്റെ കുടുംബത്തിന് ആണ് താരം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഭർത്താവിനും മകൾക്കും ഒപ്പം ഒരു സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുകയാണ് നടി.

Advertisements

താരം പങ്കുവെക്കുന്ന വീഡിയോയിൽ ഭർത്താവിനെ മകളെ എല്ലാം കാണിക്കാറുണ്ട്. മകൾ കണ്മണി അഭിനയത്തിൽ സജീവമാണ്. ഇപ്പോഴിതാ ഭർത്താവിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടാണ് മുക്ത എത്തിയത്. പോസ്റ്റിൽ റിങ്കു ടോമിയെ ആദ്യമായി കണ്ടപ്പോൾ എടുത്ത ഫോട്ടോയും മുക്ത പങ്കുവെച്ചിട്ടുണ്ട്. ദുബായ് ഒരു ഷോയ്ക്കിടെ ആയിരുന്നു ആദ്യമായി ഇവർ കണ്ടുമുട്ടിയത്.

അന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് പറഞ്ഞാണ് റിങ്കു മുക്തയുടെ അടുത്ത് വന്നത്. അതിനെന്താ എടുക്കാലോ എന്ന് മുക്ത മറുപടി പറഞ്ഞു. പിന്നെ അങ്ങോട്ട് ഫോട്ടോ എടുക്കൽ നിർത്തേണ്ടി വന്നിട്ടില്ല എന്ന് മുക്ത പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ആദ്യകാലത്തുള്ള ഇവരുടെ ഫോട്ടോയും പിറന്നാൾ ദിനത്തിൽ നടി ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. റിമി ടോമിക്കൊപ്പം കൂട്ടായി വന്നതായിരുന്നു സഹോദരൻ റിങ്കു ടോമി.

also read
ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് താങ്ക്യു പൊണ്ടാട്ടീ; ദീപാവലി ദിനത്തില്‍ ജ്യോതികയെ കുറിച്ച് സൂര്യ
അവിടെ മുക്തയുടെ പരിപാടി ഉണ്ടായിരുന്നു. അങ്ങനെ ദുബായിൽ വെച്ച് ഇവർ ആദ്യമായി പരിചയപ്പെട്ടു. തുടർന്ന് നിരവധി പരിപാടിയിൽ വെച്ച് ഇവർ കണ്ടുമുട്ടുകയും സുഹൃത്തുക്കളായി മാറുകയും ചെയ്തു. ആ സൗഹൃദം പ്രണയത്തിലേക്ക് എത്തി. 2015 ആയിരുന്നു ഇരുവരുടെയും വിവാഹം.

 

Advertisement