മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്ന ഒരു മുഖമാണ് നടന്‍ കുണ്ടറ ജോണിയുടെ. കഴിഞ്ഞദിവസമാണ് ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മരണവാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചത് എത്തിയത്.
അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു സൂപ്പര്‍സ്റ്റാര്‍ ആവുക എന്ത്. എന്നാല്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങളെയാണ് ജോണി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജോണിയെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകള്‍ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഒരിക്കല്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ അടുത്ത് താനും ജോണിയും അടക്കം കുറച്ച് സിനിമാക്കാര്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് നടന്‍ പറഞ്ഞത്. ആ ദിവസം മുത്തപ്പന്റെ വെള്ളാട്ട് ആയിരുന്നു. അതുകൊണ്ടുതന്നെ മുത്തപ്പന്റെ അനുഗ്രഹം നേരിട്ട് വാങ്ങാന്‍ പറ്റും. അന്ന് എല്ലാവരോടും വരിയായി നില്‍ക്കാന്‍ പറഞ്ഞു. വെള്ളാട്ടുകഴിഞ്ഞ് ഓരോരുത്തരും അനുഗ്രഹം വാങ്ങാന്‍ മുത്തപ്പന്റെ അടുത്തേക്ക് പോയി. ആദ്യം പോയത് കുണ്ടറ ജോണി.
also read
സ്‌ക്രീനിലെ വില്ലന്‍ ജീവിതത്തില്‍ പഞ്ചപാവം ; കുണ്ടറ ജോണിയെ കുറിച്ച് പ്രിയപ്പെട്ടവര്‍ , വേദനയോടെ ആരാധകരും
അനുഗ്രഹിച്ചതിനു പിന്നാലെ എന്താണ് മോന്റെ ആഗ്രഹം എന്ന് ചോദിച്ചു. പറയുന്നത് ഞാന്‍ കേട്ടാലോ എന്ന് കരുതി അദ്ദേഹം കുനിഞ്ഞു മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു. സൂപ്പര്‍സ്റ്റാര്‍ ആകണം എന്നാണ് അദ്ദേഹം പറഞ്ഞത് , അത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ മുത്തപ്പന് അത് വ്യക്തമായില്ല. എന്താ മോനെ കേട്ടില്ല എന്ന് മുത്തപ്പന്‍ പറഞ്ഞപ്പോള്‍ ജോണി പറഞ്ഞത് മാറ്റി പറഞ്ഞു. ജോണി പറയുന്നത് കേള്‍ക്കാന്‍ മറ്റുള്ളവര്‍ക്കും ആവേശമായി.
നല്ല ആരോഗ്യം വേണം എന്നായിരുന്നു രണ്ടാമത് ജോണി പറഞ്ഞത്. മുത്തപ്പന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു . പിന്നീട് ഞാനായിരുന്നു. എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ജോണി ഇത് പറഞ്ഞാല്‍ മതിയായിരുന്നു എന്ന ഭാവത്തില്‍ നിന്നു. അതേസമയം അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാര്‍ ആകണം എന്ന് തന്നെയായിരുന്നു ആഗ്രഹം മുകേഷ് പറഞ്ഞു.