വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും ഇപ്പോൾ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമാണ് മുകേഷ്. നായകനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള താരം കൊല്ലം എംഎൽഎ കൂടിയാണ്. മുൻകാല നായിക നടി സരിതയെ ആയിരുന്നു മുകേഷ് ആദ്യം വിവാഹം കഴിച്ചത്.
മുകേഷും സരിതയും 1988 ൽ ആയിരുന്നു വിവാഹിതർ ആയത്. ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. മുകേഷ് രണ്ടാമത് പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചു എങ്കിലും സരിത രണ്ടാമത് വിവാഹിത ആയില്ല. അതേ സമയം മേതിൽ ദേവികയും മുകേഷും ആയിള്ള വിവാഹ ബന്ധവും വേർപിരിഞ്ഞിരുന്നു.
ഇന്ന് സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് മുകേഷ്. സ്വന്തമായി യൂട്യൂബ് ചാനലൊക്കെയുണ്ട് താരത്തിന്. നടി മോഹിനിയെ മുൻപ് പറ്റിച്ച ാെരു കഥയാണ് ഇപ്പോൾ മുകേഷ് തന്റെ ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലാണ് ഈ അനുഭവം താരം പങ്കിട്ടത്.
സിനിമാ സെറ്റിൽ അധികം കൂട്ടുകൂടാത്ത മോഹിനിയെ പറ്റിക്കാനായി നടൻ സൈനുദ്ധീനെ മുന്നിൽ നിർത്തി നടത്തിയ പ്രാങ്കിനെ കുറിച്ചാണ് മുകേഷ് പറയുന്നത്. ഒടുവിൽ ഷൂട്ടിംഗ് നിർത്തി പോകാൻ മോഹിനി ഒരുങ്ങിയെന്നും മുകേഷ് പറയുന്നുണ്ട്.
മുകേഷിന്റെ വാക്കുകൾ ഇങ്ങനെ: ‘വരം സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന സമയം. ഹരിദാസാണ് സിനിമയുടെ സംവിധായകൻ. ഞാനും സൈനുദ്ദീനും ഗണേഷ് കുമാറും മോഹിനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മോഹിനി അന്ന് തിരക്കുള്ള നടിയായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് മോഹിനിയുടെ ഡേറ്റ് കിട്ടിയത്. പക്ഷെ സെറ്റിൽ വന്നാൽ മോഹിനി അധികം ആരോടും സംസാരിക്കുകയോ മിങ്കിൾ ആവുകയോ ചെയ്തിരുന്നില്ല.’
മോഹിനിയുടെ ആ രീതി ഒന്ന് മാറ്റിയെടുക്കാൻ സൈനുദ്ദീനും താനും ഗണേശനുമെല്ലാം കൂടി തീരുമാനിച്ചു. അങ്ങനെ പ്ലാൻ ചെയ്തശേഷം സൈനുദ്ദീന് മോഹിനിയോട് കടുത്ത പ്രണയമാണെന്ന് മോഹിനിയെ പറഞ്ഞ് ധരിപ്പിച്ചു. മോഹിനി ആദ്യം വിശ്വസിച്ചില്ലെങ്കിലും തെളിവുകൾ നിരത്തി വിശ്വാസയോഗ്യമാകുന്ന തരത്തിൽ താൻ സംസാരിച്ചതോടെ മോഹിനി വിശ്വസിച്ചു.
അവർ അസ്വസ്ഥയായി. അങ്ങനെ ഓരോ ദിവസവും ഓരോ സംഭവങ്ങൾ ഉണ്ടാക്കി സൈനുദ്ദീനുമായി ബന്ധപ്പെടുത്തി മോഹിനിയോട് പറഞ്ഞു. മോഹിനിയുമായുള്ള പ്രണയം വർണിച്ച് സൈനുദ്ദീൻ കത്തുകളെഴുതിയത് തങ്ങൾക്ക് കിട്ടിയെന്ന കള്ളമാണ് ആദ്യം പറഞ്ഞതെന്നും മുകേഷ് വെളിപ്പെടുത്തുന്നു.
അതേസമയം, സൈനുദ്ദീനെ പറഞ്ഞ് മനസിലാക്കി പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മോഹിനി തന്നോട് നിരന്തരം പറഞ്ഞു. താൻ പലതവണ ശ്രമിച്ചിട്ടും മോഹിനിയെ സൈനുദ്ദീൻ മറക്കുന്നില്ലെന്നും ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും ചാടി മ രി ക്കാ ൻ ശ്രമിക്കുകയാണ് ചെയ്തെന്നും മോഹിനിയോട് പറയുകയായിരുന്നു.
ഈ സംഭവത്തോടെ മോഹിനി കൂടുതൽ ടെൻഷനായി. സൈനുദ്ദീനെ കാണുമ്പോൾ പരമാവധി സംസാരിക്കാതെ ഒഴിഞ്ഞ് മാറും. മാത്രമല്ല സീൻ ഷൂട്ട് ചെയ്യുമ്പോൾ തെറ്റുകൾ വരാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങുകയും ചെയ്തു.
മോഹിനിക്ക് സൈനുദ്ദീൻ തന്റെ പേര് കത്തിൽ എഴുതിവെച്ച് മ രി ക്കുമോ എന്നതായിരുന്നു ഭയം. ദിവസങ്ങൾ കുറച്ച് കഴിഞ്ഞതോടെ മോഹിനിയുടെ ഭയം വർധിച്ചു. അവസാനം ഷൂട്ട് നിർത്തി തിരികെ വീട്ടിൽ പോവുകയാണെന്നും പിന്നീട് ഡേറ്റ് തരാമെന്നും മോഹിനി സംവിധായകനോട് പറയുകയായിരുന്നു.
ഇതോടെ കളി കാര്യമായെന്ന് മനസിലായി. അപ്പോഴാണ് സൈനുദ്ദീനെ കുറിച്ച് പറഞ്ഞ കഥകളെല്ലാം നുണയാണെന്ന് തങ്ങൾ എല്ലാവരും ഒരുമിച്ച് പോയി മോഹിനിയോട് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു എന്നും മുകേഷ് വെളിപ്പെടുത്തി.
അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത് … വീഡിയോ