മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് മുകേഷ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന മുകേഷ് അന്ന് സീനിയറായിരുന്ന നടി സരിതയെയാണ് ജീവിത സഖിയാക്കിയതും. സൂപ്പര്‍താരങ്ങളുടെ നായികയായി തമിഴിലും മലയാളത്തിലുമെല്ലാം തിളങ്ങിയിരുന്ന സരിതയെ ഇന്ന് പലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരില്‍ മാത്രമാണ് അറിയുന്നത്.
എന്നാല്‍ അങ്ങനെ ആയിരുന്നില്ല അവര്‍.ഒരു താരത്തിന്റെ മുന്‍ഭാര്യ എന്ന് അറിയപ്പെടുന്നത് സരിതയെന്ന നടിയെ അംഗീകരിക്കുന്നവര്‍ക്ക് സഹിക്കാവുന്നതല്ല. അവരുടെ നിയോഗം ഇങ്ങനെയൊക്കെ ആയി തീരാനായിരുന്നു എങ്കിലും ഒരു സമയത്ത് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു സരിത എന്നത് വിസ്മരിക്കാനാകില്ല. ദേശിയ തലത്തില്‍ വരെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നടികൂടിയാണ് സരിത.
പ്രണയിച്ചാണ് നടന്‍ മുകേഷിനെ സരിത വിവാഹം ചെയ്തത്. 1988 ല്‍ ആയിരുന്നു ആ വിവാഹം. സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം മത്സരിച്ച് അഭിനയിച്ചിട്ടുള്ള സരിത മുകേഷുമായുള്ള വിവാഹ ശേഷമാണ് അഭിനയ ലോകത്തുനിന്നും വിട്ടുനിന്നത്. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ട് പോയിരുന്നില്ല. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളാണ്, ശ്രാവണും തേജയും. ഇവര്‍ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം. 2011-ല്‍ സരിതയും മുകേഷും തമ്മില്‍ വേര്‍പിരിഞ്ഞു. മക്കളായ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവര്‍ അമ്മ സരിതക്ക് ഒപ്പമാണ് നിന്നത്. അതുകൊണ്ടുതന്നെ ഇന്നു മക്കള്‍ തണലാണ് സരിതയ്ക്ക്.
ഇപ്പോഴിതാ താരം മുകേഷ് തന്റെ യുട്യൂബ് ചാനലില്‍ കൂടി പങ്കുവെച്ച ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മക്കളെ കുറിച്ചും ഓണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പണ്ട് സിനിമയില്‍ സജീവമായിരുന്ന സമയത്ത് ഒരു വിദേശ പരിപാടിയുടെ ഭാഗമായിരുന്നു, അതില്‍ മോഹന്‍ലാല്‍, ശോഭന, തുടങ്ങി വമ്പന്‍ താരങ്ങള്‍ എല്ലാവരും ഒരുമിക്കുന്ന ഒരു വലിയ പരിപാടി, ആദ്യം അത് ജൂണ്‍ ജൂലൈ മാസത്തില്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടത് ഓഗസ്റ്റ് സെപ്റ്റംബര്‍ ഒക്കെ ആയി. ഓണം ഈ സമയത്ത് ആണെന്നുള്ളത് വിട്ടു പോയിരുന്നു. പിന്നെയാണ് ഓണം ആണല്ലോ എന്ന് ഓര്‍ത്തത്, അല്ലായിരുന്നെങ്കില്‍ സമ്മതിക്കില്ലായിരുന്നു.
പിന്നെ ആ പരിപാടിക്ക് പോയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന ഓണക്കാലം ആയിരുന്നു അത്. അങ്ങനെ തിരുവോണ ദിവസം അവിടെ ഞങ്ങളുടെ സ്പോണ്‍സറുടെ വക ഓണ സദ്യ ഒക്കെ ഉണ്ടായി. അതെല്ലാം കഴിഞ്ഞു വീട്ടിലേക്ക് വിളിക്കാമെന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കൊണ്ട് തന്നെ നാട്ടിലേക്ക് വിളിച്ചു.
തന്റെ മൂത്ത മകനാണ് ഫോണ്‍ എടുത്തത്. അവന്‍ വെക്കേഷന് വീട്ടില്‍ എത്തിയപ്പോഴാണ് ഞാന്‍ ഓണത്തിന് ഇല്ലെന്ന് അറിയുന്നത്. പിന്നീട് ഇളയമോനും എല്ലാവരും സംസാരിച്ചു. അവര്‍ ദേഷ്യപെടുകയാണോ വിഷമം പറയുകയാണോ എന്നൊന്നും മനസിലായില്ല. അങ്ങനെ ആയിരുന്നു അവരുടെ സംസാരം. അവസാനം എന്റെ ഇളയ മകന്‍ പറഞ്ഞത് ഒരിക്കലും അച്ഛന് ഞങ്ങള്‍ മാപ്പ് തരില്ലെന്നാണ്. ഇതും പറഞ്ഞ് അവന്‍ കരഞ്ഞു.
ഇക്കാര്യം തേട്ട് ഞാന്‍ കരഞ്ഞുകൊണ്ട് ഫോണ്‍ വെച്ചു. ഹൃദയം തകര്‍ന്ന് നിന്നപ്പോള്‍ പെട്ടെന്ന് ആരോ പുറകില്‍ നിന്ന് തോളില്‍ കൈവെച്ചതായ തോന്നി. തിരിഞ്ഞുനോ്ക്കിയപ്പോള്‍ മോഹന്‍ലാല്‍ ആയിരുന്നു അത്. ഞാന്‍ ലാലിനെ കെട്ടിപിടിച്ചുകരഞ്ഞു, അപ്പോള്‍ എന്നോട് ലാല്‍ പറഞ്ഞു വീട്ടില്‍ നിന്ന് അമ്മയും വിളിച്ചിരുന്നു, ഓണത്തിന് എങ്കിലും ഇവിടെ ഉണ്ടായിക്കൂടെ എന്ന് പറഞ്ഞുകൊണ്ട് ലാലിന്റെ കണ്ണും നിറയുക ആയിരുന്നുവെന്ന് മുകേഷ് ഓര്‍ക്കുന്നു.