മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇപ്പോള്‍ എംഎല്‍എയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട മുകേഷ്. ഉഡായിപ്പ് വേഷങ്ങളില്‍ തിളങ്ങാനുള്ള മുകേഷിന്റെ കഴിവാണ് മലയാള സിനിമയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായത്. ജീവിതത്തിലും ചെറു പ്പകാലത്ത് ചില്ലറ ഉഡായിപ്പുകള്‍ താന്‍ ചെയ്തിരുന്നെന്ന് വെളിപ്പെടുത്താന്‍ മടിയില്ലാത്ത ആളാണ് മുകേഷ്. ബഡായി ബംഗ്ലാവില്‍ പങ്കെടുക്കുമ്പോള്‍ താരം ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത് പതിവായിരുന്നു.
അതേസമയം, മലയാള സിനിമയില്‍ താന്‍ ഒരു താരമായി വളരാന്‍ കാരണമായത് അച്ഛനാണെന്നായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍. കോളേജില്‍ അഡ്മിഷന്‍ കിട്ടിയ കാലത്ത് അച്ഛന്‍ നേരിട്ട് കോളേജിലേക്ക് വന്ന് തന്റെ സെക്കന്‍ഡ് ലാംഗ്വേജ് മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്തത് കൊണ്ടാണ് തനിക്ക് ഇന്ന് മലയാള സിനിമയില്‍ അഭിനയിക്കാനും ഡയലോഗ് പറയാനുമൊക്കെ കഴിയുന്നതെന്ന് മുകേഷ് പറയുന്നു.
കോളേജിലേക്ക് വരുന്നതിന് മുമ്പ് അച്ഛന്‍ ഈ വിഷയം തിരക്കിയിരുന്നു. ഫ്രഞ്ച് ഭാഷ എടുക്കുന്നു എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നന്നായി മാര്‍ക്ക് കിട്ടുന്നത് കൊണ്ട് എല്ലാവരും ഫ്രഞ്ചാണ് എടുത്തത്. ഹിന്ദി എനിക്കറിയില്ല, മലയാളം ബുദ്ധിമുട്ടാണ്, മാര്‍ക്കൊന്നും കിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ നീ മലയാളം പഠിച്ചാല്‍ മതിയെന്ന് അച്ഛന്‍ പറഞ്ഞു. നീ ഫ്രാന്‍സിലേക്കൊന്നുമല്ലല്ലോ പോവുന്നതെന്നായിരുന്നു അച്ഛന്റെ ചോദ്യം. ഫ്രഞ്ച് തന്നെ പഠിക്കാന്‍ വേണ്ടി അത് എഴുതിക്കൊടുക്കാനുള്ള സമയം കഴിഞ്ഞെന്ന് പറഞ്ഞെങ്കിലും അച്ഛന്‍ നേരിട്ടെത്തി മലയാളത്തിലേക്ക് ചേര്‍ക്കുകയായിരുന്നു എന്നും മുകേഷ് പറയുന്നു.
പിന്നീട്, 1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് സിനിമാ മേഖലയിലേക്ക് എത്തിയത്. 1989-ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് മുകേഷിന്റെ അഭിനയ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചത്. പിന്നീട് ഗോഡ്ഫാദര്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആയതോടെ മുകേഷ് എന്ന താരം അനിഷേധ്യനായി വളരുകയായിരുന്നു.
അതേസമയം, മമ്മൂട്ടിയും മുകേഷും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമായുള്ള സൗഹൃദത്തെ കുറിച്ചൊക്കെ മുകേഷ് ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ആദ്യകാലത്തെ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് ഇവര്‍.
ഇപ്പോഴിതാ മുകേഷിന്റെ യുട്യൂബ് ചാനലിലൂടെ മമ്മൂക്ക ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടിയെ കുറിച്ച് പറഞ്ഞത് വൈറലാവുകയാണ്. ശ്രദ്ധ നേടുകയാണ്. ചാനലിലൂടെ ജോമോന്റെ സുവിശേഷങ്ങള്‍ സെറ്റിനിടയിലെ മറ്റ് കാര്യങ്ങളും വിശേഷങ്ങളും മുകേഷ് സംസാരിച്ചിരുന്നു. മമ്മൂക്ക മുകേഷിനെ വിളിച്ച് ദുല്‍ഖറിനെക്കുറിച്ച് ഞാന്‍ കേട്ടത് ശരിയാണോ എന്ന് ചോദിച്ചു? ഇതിന് മറുപടിയായി മുകേഷ് പറഞ്ഞത് കൊള്ളാം ഇന്നലെ അവനല്ലേ അടിച്ച് കലക്കിയതെന്നായിരുന്നു ഞാന്‍ കൊടുത്ത മറുപടി.
സംഭവത്തെക്കുറിച്ച് ചാനലിലൂടെ താരം പറയുന്നതിങ്ങനെ. ജോമോന്റെ സുവിശേഷം എന്ന ചിത്രത്തില്‍ മുകേഷിന്റെ മകനായി ദുല്‍ഖറായിരുന്നു അഭിനയിച്ചത്. അപ്പോള്‍ ലൊക്കേഷനില്‍ താരം എങ്ങനെയുണ്ടെന്ന് അറിയാന്‍ വിളിച്ചതായിരുന്നു. ദുല്‍ഖര്‍ എല്ലാരുമായി നന്നായിട്ട് മിംഗിളായി തമാശയൊക്കെ പറഞ്ഞ് സംസാരിക്കുന്നു എന്ന് കേട്ടല്ലോ, ശരിയാണോ എന്ന് മമ്മൂക്ക ചോദിച്ചു. കൊള്ളാം ഇന്നലെ അവനല്ലേ അടിച്ച് കലക്കിയതെന്നായിരുന്നു ഞാന്‍ കൊടുത്ത മറുപടി. ഞാന്‍ വിചാരിച്ചു അവന്‍ നിങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കുമെന്ന്, അത് പാടില്ല. എല്ലാവരോടും ഇടപഴകിയാലോ നല്ല അനുഭവം ലഭിക്കുള്ളൂയെന്നും മമ്മൂക്ക പറഞ്ഞിരുന്നു.
ദുല്‍ഖറും മുകേഷും തമ്മിലുള്ള അച്ഛന്‍ മകന്‍ കോമ്പിനേഷന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.