മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രാധിക.അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും ക്ലാസ്മേറ്റ്സ് സിനിമയിലെ റസിയ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുക്കുകയായിരുന്നു റസിയ. പിന്നീട് മിന്നാമിന്നിക്കൂട്ടം ഉള്‍പ്പെടെയുള്ള സിനിമകള്‍ ചെയ്തെങ്കിലും താരത്തിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന സിനിമയിലെ മരതകം എന്ന കഥാപാത്രത്തിലൂടെയാണ്.
സീനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന സിനിമയിലെ മരതകം എന്ന കഥാപാത്രത്തെ തനിക്കും ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് രാധിക. ആ സിനിമയിലെ േ്രപ ത മായ തനിക്ക് സിനിമയിലെ അടിയും ചവിട്ടും ശരിക്കും കൊണ്ടുവെന്നാണ് എഡിറ്റോറിയലിന് നല്കിയ അഭിമുഖത്തില്‍ രാധിക പറയുന്നത്.
ഡ്യൂപ്പിനെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും തന്നോട് ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചതാണെന്നും രാധിക പറഞ്ഞു. സിനിമയില്‍ മുകേഷ് എടുത്ത് എറിയുന്ന സീനില്‍ താന്‍ ചെന്ന് വീണത് അവര്‍ പറഞ്ഞ സ്ഥലത്ത് അല്ലെന്നും അതിനാല്‍ വലിയ പരിക്ക് പറ്റിയെന്നും രാധിക പറഞ്ഞു. എഡിറ്റോറിയലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മരതകമാണ് ക്ലാസ്മേറ്റ്സിലെ റസിയ കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം. അതിനായി താന്‍ ഒരുപാട് ചവിട്ടും തൊഴിയും ഒക്കെ കൊണ്ടിട്ടുണ്ട്. അതിനായി ഒരുപാട് എഫേര്‍ട്ടും ഇട്ടിട്ടുണ്ട്.
സിനിമയില്‍ ഇടിയും ചവിട്ടും ഒക്കെ കൊള്ളാനായിട്ട് ഡ്യൂപ്പിനെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. പക്ഷെ അതിന്റെ ക്യാമറ ചെയ്ത വേണു ചേട്ടന് പറഞ്ഞു വേണ്ട എന്നോട് തന്നെ ചെയ്യാന്‍. അങ്ങനെ ഈ പറഞ്ഞ ഇടിയും ചവിട്ടും താന്‍ സ്വയം മേടിച്ചു.
സിനിമയില്‍ മുകേഷേട്ടന് തന്നെ എടുത്തെറിയുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. പക്ഷെ മുകേഷേട്ടന് എന്നെ എറിഞ്ഞത് മറ്റൊരു സ്ഥലത്തേക്ക് ആയിപോയി. ഞാന്‍ വീഴുന്ന സൗണ്ടും ഞാന്‍ വീണതിന് ശേഷമുള്ള അയ്യോ എന്ന ശബ്ദവും മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. അവിടെ നിന്ന് എഴുന്നേറ്റ് വരലൊക്കെ അതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ സീന്‍ കഴിഞ്ഞപ്പോഴേക്കും ഫുള്‍ മുട്ട് ഒക്കെ പൊട്ടി ചോരവന്നുവെന്നും രാധിക വെളിപ്പെടുത്തുന്നു.
മഞ്ജു വാര്യര്‍ നായികയായ ആയിഷയാണ് രാധികയുടെ പുതിയ ചിത്രം. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 20നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.