മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.
എംഎല്‍എ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷന്‍ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.
ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ഫിലിപ്സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും മുകേഷ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയതിനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഓഡിഷനില്‍ രമ്ട് സംവിധായകരായിരുന്നു ഉണ്ടായിരുന്നത്. മോഹന്‍ലാലിന് ഈ മുഖം വെച്ച് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും എന്നാല്‍ ഫാസിലും ജിജോയും മുകേഷിന് നല്ല മാര്‍ക്ക് നല്‍കിയെന്നും അങ്ങനെയാണ് മുകേഷ് സിനിമയിലെത്തുന്നതെന്നും മുകേഷ് പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന് വെറും രമ്ടായിരം രൂപയായിരുന്നു പ്രതിഫലമെന്നും വില്ലനായിട്ടായിരുന്നു ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതെന്നും തനിക്ക് കിട്ടിയ ആദ്യ പ്രതിഫലം മോഹന്‍ലാല്‍ ഒരു അനാഥാലയത്തിനായിരുന്നു നല്‍കിയതെന്നും മുകേഷ് പറയുന്നു.