മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മുകേഷ്. ഒരുകാലത്ത് സിനിമയില്‍ നായകനായി തിളങ്ങിയ മുകേഷ് ഇന്ന് അച്ഛന്‍ വേഷങ്ങളിലൊക്കെയാ്ണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ കഥ പറയുമ്പോള്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മുകേഷ്.
2007 ല്‍ ആണ് ചി്ത്രം റിലീസ് ചെയ്തത്. ശ്രീനിവാസനും മമ്മൂട്ടിയും മീനയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മുകേഷ് അതിഥി വേഷത്തിലാണ് എത്തിയത്. ഈ ചിത്രത്തില്‍ പ്രതിഫലമൊന്നും വാങ്ങാതെയാണ് താര രാജാവ് മമ്മൂട്ടി അഭിനയിച്ചതെന്ന് മുകേഷ് പറയുന്നു.
കഥ പറയുമ്പോള്‍ ചിത്രത്തിന്റെ കഥ പറയാന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ശ്രീനിവാസന്‍ തന്നോട് കഥ പറയാന്‍ വന്നപ്പോള്‍ താന്‍ പറഞ്ഞത് ചിത്രത്തിന്റെ കഥ തനിക്ക് കേള്‍ക്കേണ്ടെന്നും ചെയ്യാന്‍ റെഡിയാണെന്നുമായിരുന്നുവെന്ന് മുകേഷ് പറയുന്നു.
Also Read; അവള്‍ എന്റെ ചോര തന്നെ, എന്റെ പൊന്നുമോള്‍, മകളുടെ ജനനത്തെക്കുറിച്ച് മനസ്സ് തുറന്ന് രേവതി
പക്ഷേ കഥ കേള്‍ക്കണമെന്ന് ശ്രീനിവാസന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ഒരു ഹോട്ടലില്‍ ഇരുന്ന് കഥ കേട്ടു. ഇത് കേട്ട് താന്‍ കൊച്ചു കുട്ടികളെ പോലെ കരഞ്ഞുവെന്നും മമ്മൂട്ടിയോട് കഥ പറയാന്‍ പോയപ്പോള്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് അദ്ദേഹം ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞുവെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
കഥ കേള്‍ക്കേണ്ടെന്ന് മമ്മൂട്ടിയും പറഞ്ഞു. ശ്രീനിയുടെ കഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി താന്‍ എപ്പോള്‍ ഷൂട്ടിന് വേണ്ടി വരണമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു. അഡ്വാന്‍സ് എത്ര തരണമെന്ന് ചോദിച്ചപ്പോള്‍ ഈ പടം താന്‍ ഫ്രീയായിട്ട് ചെയ്യാമെന്നും മമ്മൂട്ടി പറഞ്ഞതായി മുകേഷ് കൂട്ടിച്ചേര്‍ത്തു.
ഇത് കേട്ട് മമ്മൂട്ടിയുടെ ഭാര്യ പിറകിലൂടെ വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചുവെന്നും കാരണം മമ്മൂട്ടി വലിയ റേറ്റ് പറയുമോ എന്നും അത് തങ്ങള്‍ക്ക് താങ്ങുമോ എന്നുമൊക്കെ സുല്‍ഫത്ത് പേടിച്ചിരുന്നതായും മുകേഷ് പറയുന്നു.