രണ്ടാമൂഴം, ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് കള്ളം? കേസുമായി മുന്നോട്ട് തന്നെയെന്ന് എം ടി!

24

ആയിരം കോടിയുടെ രണ്ടാമൂഴം വിവാദത്തിലാണ്. സിനിമയാക്കാന്‍ നല്‍കിയ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ കേസ് നല്‍കിയതോടെയാണ് മോഹന്‍ലാലിന്റെ രണ്ടാമൂഴം എന്ന സ്വപ്നം അവസാനിക്കാറായെന്ന് പാപ്പരാസികള്‍ പറഞ്ഞ് തുടങ്ങിയത്.

Advertisements

കേസുമായി മുന്നോട്ട് പോകുമെന്ന് എംടി വ്യക്തമാക്കുന്നു‍. കേസ് നടക്കട്ടെയെന്നാണ് എംടി മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്.

അതേസമയം അവസാന മണിക്കൂറുകളിലും അനുരജ്ഞന ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തുണ്ട്. എം ടിയുമായി സംസാരിച്ചുവെന്നും ചിത്രം ഉടന്‍ സാധ്യമാകുമെന്നുമെല്ലാം ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതെല്ലാം നുണയായിരുന്നുവെന്നാണ് ഇപ്പോള്‍ എം ടിയുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാകുന്നത്.

രണ്ടാംമൂഴം സിനിമ രൂപത്തില്‍ അടുത്തൊന്നും പുറത്തുവരില്ലെന്നാണ് സൂചന. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എംടി കോടതിയെ സമീപിച്ചത്.

തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മാണ കമ്ബനിയായ എയര്‍ ആന്‍ഡ‍് എര്‍ത്ത് ഫിലിംസിനെയും താല്‍കാലികമായി കോടതി വിലക്കുകയും ചെയ്തിരുന്നു.

Advertisement