സീരിയൽ ാരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പബതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. വിവാഹം കഴിഞ്ഞ് ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. ഒട്ടുമിക്ക സീരിയൽ താരങ്ങളുടെയും വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അതുകൊണ്ടു തന്നെ മൃദുലയും യുവയും യുട്യൂബ് വഴി വ്‌ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ഗർഭകാലം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് മൃദുല വിജയ്. നേരത്തെ, മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരുന്നു. തിരുവന്തപുരത്തെ യുവയുടെ വീട്ടിൽ വെച്ചായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്. വിവാഹത്തിന് ശേഷം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മൃദുല വിജയ്. യുവ സീരിയൽ ഷൂട്ടിങുമായും മറ്റും തിരക്കിലാണ്.
ഇന്ന് യുവയും മൃദുലയും ജീവിതത്തിൽ ഒന്നായിട്ട് ഒരു വർഷം പൂർത്തായിരിക്കുകയാണ്. പരസ്പരം വിവാഹ വാർഷിക ആശംസകൾ അറിയിച്ച് കൊണ്ടാണ് താരങ്ങൾ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇവർക്ക് പിന്നാലെ മൃദ്വാ എന്ന പേരിലുള്ള താരങ്ങളുടെ ഫാൻസ് ക്ലബ്ബുകാരും സന്തോഷമറിയിച്ച് എത്തി.
‘നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി. പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങൾ. എന്റെ എട്ടായിയ്ക്ക് ഒന്നാം വിവാഹ വാർഷിക ആശംസകൾ’.. എന്നും മൃദുല കുറിച്ചു. യുവയുടെ കൂടെയിരിക്കുന്ന പുതിയ ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. ഇതേ ചിത്രം പങ്കുവെച്ച് ഭാര്യയ്ക്ക് ആശംസ അറിയിച്ച് യുവയും എത്തി. ‘എന്റെ ബെറ്റർ ഹാഫിന് വിവാഹ വാർഷിക ആശംസകൾ’ എന്നാണ് യുവ എഴുതിയത്.
നടി രേഖ രതീഷ് മുഖേനെയാണ് യുവയും മൃദുലയും പരിചയപ്പെടുന്നത്. രണ്ടാൾക്കും വിവാഹാലോചന നടക്കുന്നതിനാൽ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. ശേഷം വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. 2020 ഡിസംബറിലാണ് താരങ്ങളുടെ വിവാഹനിശ്ചയം നടത്തുന്നത്. ആറ് മാസത്തിന് ശേഷം വിവാഹം തീരമാനിച്ചു. അങ്ങനെ 2021 ജൂലൈ എട്ടിനാണ് യുവയും മൃദുലയും വിവാഹിതരാവുന്നത്.
അതേസമയം, ഒന്നായതിനു ശേഷം വീണ്ടുമൊരു ജൂലൈ എട്ട് വന്നപ്പോൾ താരങ്ങൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു. മാസങ്ങൾക്കുള്ളിൽ മൃദുല അമ്മയാകാന് പോവുകയാണെന്ന സന്തോഷ വാർത്തയും എത്തി.
ഇപ്പോൾ ആദ്യ കടിഞ്ഞൂൽ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ. ഗർഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ മൃദുല പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനിടെ മൃദുല സ്വന്തമായി ഉണ്ടാക്കിയ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു.
മൃദുല സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് അടുത്തിടെയാണ് നടത്തിയത്. യുവയുമായി ജീവിച്ച് തുടങ്ങിയതിന് ശേഷം ജീവിതത്തിൽ സന്തോഷങ്ങൾ മാത്രമാണ് താരത്തിനുണ്ടായിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം നടി അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. തുമ്പപ്പൂ എന്ന സീരിയലിലാണ് നടി അവസാനം അഭിനയിച്ചിരുന്നത്. ഈ സീരിയലിലെ വീണ എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു.