ദൈവാനുഗ്രഹം, പ്രസവശേഷം ഞാന്‍ ഫീല്‍ഡ്ഔട്ടായില്ല, സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

132

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ വീഡിയോ എല്ലാം വൈറല്‍ ആയിരുന്നു. ഇവരുടെ പ്രണയവിവാഹം ആയിരുന്നില്ല.

Also Read: പ്രണയമല്ല, തീർത്തും അറേഞ്ചഡ് വിവാഹം ആണിത്; രണ്ടു കുടുംബങ്ങളാണ് ഒന്നിക്കുന്നതെന്ന് രാഹുലും അപർണയും

ഇപ്പോഴിതാ തങ്ങളുടെ വിശേഷം പങ്കുവെക്കുകയാണ് മൃദുല. ഇപ്പോള്‍ അമ്മമാരാണ് തന്റെ ഫാന്‍സ് എന്നും അവരാണ് ഇപ്പോള്‍ തന്നോട് പലതും ചോദിച്ച് എത്തുന്നതെന്നും ധ്വനിമോള്‍ക്ക് ഒരു വയസ്സാവുന്നതിന് മുമ്പേ തന്നെ താന്‍ അഭിനയിച്ച് തുടങ്ങിയിരുന്നുവെന്നും മൃദുല പറയുന്നു.

പ്രസവശേഷവും താന്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ പോയിരുന്നുവെന്നും അപ്പോള്‍ മകള്‍ കൂടെയുണ്ടായിരുന്നുവെന്നും മകള്‍ ജനിച്ചപ്പോള്‍ മുതലേ ആളുകള്‍ ഫോട്ടോയും വീഡിയോയും എടുക്കാന്‍ വരാറുണ്ടെന്നും സ്റ്റാര്‍ മാജിക്ക് തങ്ങളുടെ ഫാമിലി ഷോ ആണെന്ന് പറയാമെന്നും മൃദുല പറയുന്നു.

Also Read: അഭിമുഖത്തിനിടെ വാച്ചും മാലയും വലിച്ചെറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ

പ്രസവശേഷം പലരും ഫീല്‍ഡ് ഔട്ടായി പോയിട്ടുണ്ട്. എന്നാല്‍ തനിക്ക് ദൈവം സഹായിച്ച് അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും അതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും സീരിയയില്‍ അഭിനയിക്കാന്‍ പോയതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

Advertisement