സ്റ്റിച്ചിന്റെ വേദനയും ഒപ്പം നടുവേദനയും, പ്രസവ ശേഷം മാനസികമായും ശാരീരികമായും തളര്‍ന്നു, പഴയ ജീവിതത്തിലേക്ക് എത്തിച്ചത് അവരാണ്, തുറന്നുപറഞ്ഞ് മൃദുല വിജയ്

193

സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി മൃദൃല വിജയിയും നടനും മെന്റലിസ്റ്റുമായ യുവ കൃഷ്ണയും. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.

Advertisements

സിനിമയിലും സീരിയലുകളിലുമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ മൃദുല വിജയ് മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് മൃദുലയും യുവയും വിവാഹിതരായത്. മറ്റേ സെലിബ്രിറ്റി വിവാഹം പോലെ അത്യാഢംബരത്തോടെ ഈയിരുന്നില്ല മൃദുലയും യുവയും വിവാഹിതരായത്.

Also Read: അതും പറഞ്ഞ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി പോയ അച്ഛൻ വന്നില്ല, പിറ്റേന്ന് രാവിലെ എത്തിയത് അച്ഛന്റെ മൃതദേഹമായിരുന്നു; ചിരിപ്പിക്കുന്ന മുഖം അനീറ്റയുടെ ജീവിതം ഇങ്ങനെ

അതിനാല്‍ തന്നെ ലളിതും മനോഹരവുമായ ചടങ്ങ് താരങ്ങളുടെ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു. സീരിയല്‍ മേഖലയില്‍ ആണ് ഇരുവരും ഏങ്കിലും പ്രണയ വിവാഹമായിരുന്നില്ല. വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയായതിന്റെ സന്തോഷവും ഗര്‍ഭകാലത്തെ വിശേഷങ്ങളും ഒടുവില്‍ കുഞ്ഞുവാവയെ സ്വീകരിച്ചതിനെക്കുറിച്ചെല്ലാം മൃദുല ആരാധകരോട് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മൃദുല തന്റെ പ്രസവ പരിചരണത്തെക്കുറിച്ച് തുറന്നുപറയുകയാണ്. പ്രസവാനന്തരമുള്ള തന്റെ പുതിയ ചിത്രങ്ങള്‍ മൃദുല സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. താന്‍ സഹ്യയുടെ പ്രസവാനന്തര ചികിത്സയും പരിചരണവും സ്വീകരിച്ചിരുന്നുവെന്നും ഇത് 21 ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നുവെന്നും മൃദുല പറയുന്നു.

Also Read: പ്രണയമുണ്ടായിരുന്നു, ഒരു കിലോ സ്വർണ്ണം വരെ ചോദിച്ചു; ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്നത് വെളിപ്പെടുത്തി ബിഗ്‌ബോസ് താരം സൂര്യ

താന്‍ പ്രസവ ശേഷം ശരിക്കും മാനസികമായും ശാരീരികമായും തളര്‍ന്നു പോയിരുന്നുവെന്നും വളരെയധികം ക്ഷീണിച്ചുപോയതുകൊണ്ട് ശരീരം കൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥയിലേക്ക് എത്തിയെന്നും മൃദുല കൂട്ടിച്ചേര്‍ത്തു. സ്റ്റിച്ചിന്റെ വേദനയും ഒപ്പം നടുവേദനയും തന്നെ തളര്‍ത്തിയിരുന്നു.

ഇതിന് ശേഷമാണ് പ്രസവാനന്തര ചികിത്സ തുടങ്ങിയതെന്നും അത് വളരെയധികം ഉപകാരപ്രദമായെന്നും മൃദുല കൂട്ടിച്ചേര്‍ത്തു. മൃദുല പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.

Advertisement