ഞാന്‍ പൊസസീവ് ആയ ഭാര്യയാണ്, ഏട്ടന്‍ ഏതെങ്കിലും ഹീറോയിന്റെ കൂടെ ക്ലോസ് ആയിട്ട് അഭിനയിക്കുന്ന കാണുമ്പോള്‍ ഉള്ളില്‍ ഒരു വിഷമം ആണ്; തുറന്ന് പറഞ്ഞ് മൃദുല

85

ആരാധകർ ഏറെയാണ് മിനിസ്‌ക്രീൻ താരങ്ങളായ മൃദുല വിജയ്ക്കും യുവകൃഷ്ണയ്ക്കും. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾ കൂടിയാണ് ഇവർ. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ഒരു അഭിമുഖം നൽകിയിരിക്കുകയാണ്. ഇതിൽ താരങ്ങൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Advertisements

യുവയെ പരിചയപ്പെടുന്നതിനു മുൻപ് കാണാൻ കൊള്ളാം നല്ലൊരു സുന്ദരൻ എന്നായിരുന്നു ആദ്യത്തെ ഇംപ്രഷൻ എന്ന് മൃദുല പറയുന്നു. ഞങ്ങൾ മെസ്സേജ് ഒക്കെ അയക്കുമ്പോൾ ബ്രോ എന്ന് വിളിച്ചായിരുന്നു അയക്കാർ. അപ്പോഴൊന്നും വിവാഹം കഴിക്കണം എന്നൊരു പ്ലാൻ ഉണ്ടായിരുന്നില്ല എന്ന് മൃദുല പറഞ്ഞു.

also read
നമ്മ ജയിച്ചിട്ടോം മാരാ, നേര് പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ ലാലേട്ടനൊപ്പമുള്ള ഫോട്ടോയുമായി കൃഷ്ണപ്രഭ, വൈറലായി പോസ്റ്റ്
ഒരിക്കൽ വീട്ടുകാർ കല്യാണ ആലോചനയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ ഏട്ടനെ സംബന്ധിച്ച് ആരെങ്കിലും വിവാഹം കഴിക്കുക എന്നൊരു പ്ലാൻ ഇല്ല. കുറച്ചെങ്കിലും പരിചയമുള്ള അറിയുന്ന ഒരാളെ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം. കുറച്ച് ടാലന്റ് ഉള്ള ഒരാളായിരിക്കണം അതിപ്പോൾ ഇൻഡസ്ട്രിയിൽ നിന്നായാലും എന്നായിരുന്നു ആഗ്രഹം.

എന്നാൽ ഇൻഡസ്ട്രിയൽ നിന്നും ഒരിക്കലും വിവാഹം കഴിക്കരുതെന്നും, ഈഗോ പ്രശ്‌നം വരും എന്നും ലാസ്റ്റ് ഡിവോഴ്‌സ് ആവും എന്നൊക്കെ കൂടെയുള്ള സഹപ്രവർത്തകർ പറഞ്ഞു. അതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല .

അതേസമയം താൻ ഭയങ്കര പൊസസീവ് ആയ ഭാര്യയാണെന്ന് മൃദുല പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ആക്ടേഴ്‌സ് ആണ്. ഞങ്ങളുടെ പ്രൊഫഷൻ അഭിനയമാണ് അതൊക്കെ എനിക്കറിയാം.

എങ്കിലും ഏട്ടൻ ഏതെങ്കിലും ഒരു ഹീറോയിന്റെ കൂടെ കൂടുതൽ ക്ലോസ് ആയിട്ട് അഭിനയിക്കുന്ന കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു വിഷമം വരും, എത്രയൊക്കെ ആയാലും എന്റെ ഭർത്താവ് അല്ലേ. അതിനുശേഷം ഫോൺ വിളിച്ചു പറയും ക്യാമറയുടെ മുൻപിൽ അഭിനയം ഒക്കെ ഓക്കെയാണ് അതിനുശേഷം കൂടുതൽ അടുപ്പവും സംസാരവും ഒന്നും വേണ്ടാന്ന്.

ക്യാമറയുടെ മുൻപിൽ എന്ത് വേണമെങ്കിലും കാണിക്കാം എന്നുള്ളത് ഫ്രീഡവും അതിനുശേഷം ഉള്ളത് പൊസസീവ്‌നെസുമാണ മൃദുല പറഞ്ഞു.

 

 

Advertisement