അമ്മയ്ക്ക് മറ്റൊരു പെണ്‍കുട്ടിയെ ആയിരുന്നു ഇഷ്ടം, എന്നാല്‍ എന്റെ സങ്കല്‍പ്പത്തിലെ കുട്ടി മൃദുലയെ പോലെയായിരുന്നു, ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും യുവ പറയുന്നു

401

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവവന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Advertisements

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം.

Also Read: ക്രിസ്റ്റഫര്‍ ഒരു വമ്പന്‍ സിനിമ, മമ്മൂക്കയൊടൊപ്പം അഭിനയിക്കുന്നത് ഇതാദ്യം, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി അമല പോള്‍

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് മൃദുലയും യുവയും. ഇപ്പോഴിതാ തങ്ങള്‍ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹിതരായതിനെക്കുറിച്ചും മൃദുലയും യുവയും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നതെന്ന് മൃദുലയും യുവയും പറയുന്നു. പിന്നീട് തങ്ങള്‍ കണ്ടിട്ടില്ലെന്നും ആ സമയം തനിക്ക് ഒരു പെണ്ണിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അമ്മയുടെ സങ്കല്‍പ്പത്തിലെ മരുമകള്‍ പാലക്കാട് നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയിരുന്നുവെന്നും യുവ പറയുന്നു.

Also Read: നീന്താന്‍ അറിയില്ല, പക്ഷേ ബീച്ചുകളോട് അടങ്ങാത്ത പ്രണയമാണ്, പ്രിയ വാര്യര്‍ പറയുന്നു

എന്നാല്‍ തനിക്ക് കലാരംഗത്ത് നിന്നുള്ള ഒരു കുട്ടിയെ കെട്ടണമെന്നായിരുന്നു ആഗ്രഹം. മൃദുലയെ കണ്ടപ്പോള്‍ തന്റെ സങ്കല്‍പ്പത്തിലെ കുട്ടിയെ പോലെ തോന്നിയെന്നും മൃദുലയോട് പറഞ്ഞപ്പോള്‍ ഓകെ പറഞ്ഞെന്നും പിന്നീട് വീട്ടില്‍ ജാതകം നോക്കുകയും ചെയ്തതിന് പിന്നാലെ വിവാഹത്തിലേക്ക് എത്തിയെന്നും യുവ കൂട്ടിച്ചേര്‍ത്തു.

Advertisement