സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.
നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം. അടുത്തിടെയായിരുന്നു സീരിയലിലേക്ക് തിരികെ എത്തിയത്. അടുത്തിടെയായിരുന്നു മൃദുലയുടെയും യുവയുടെയും മകള്‍ ധ്വനിയുടെ ഒന്നാംപിറന്നാള്‍. മകളുടെ ജന്മദിനം ആഘോഷമാക്കിയിരുന്നു താരദമ്പതികള്‍.
ഇപ്പോഴിതാ യുവയോട് ആദ്യമായി പ്രണയം തോന്നിയ നിമിഷങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് മൃദുല. താന്‍ യുവയുടെ ഒരു വാക്കിലാണ് വീണുപോയതെന്നും ഒരു ബര്‍ത്ത് ഡെ പാര്‍ട്ടി കഴിഞ്ഞ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും മൃദുല പറയുന്നു.
തന്നെ ഏട്ടനായിരുന്നു അന്ന് വീട്ടില്‍ കൊണ്ടുവിട്ടത്. ഏട്ടനെ വിശ്വാസമുള്ളതുകൊണ്ടാണ് ഏട്ടന്റെ ഒപ്പം തന്നെ പറഞ്ഞുവിട്ടതെന്നും ഞങ്ങള്‍ കാറില്‍ വരുമ്പോള്‍ നിനക്ക് ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും ഞാന്‍ എപ്പോഴും കൂടെയുണ്ടാവുമെന്നുമായിരുന്നു ഏട്ടന്‍ പറഞ്ഞതെന്നും തന്റെ കണ്ണുകളില്‍ നോക്കിയായിരുന്നു അങ്ങനെ പറഞ്ഞതെന്നും മൃദുല പറയുന്നു.
ആ നിമിഷം തനിക്ക് ഒത്തിരി സന്തോഷം തോന്നി. ഏട്ടനോട് പ്രണയം തോന്നിയെന്നും അപ്പോഴാണ് ഉള്ളിലൊരു ഇഷ്ടമൊക്കെ വന്നതെന്നും അതിന് ശേഷം തങ്ങള്‍ മെസ്സേജൊക്കെ അക്കാറുണ്ടായിരുന്നുവെന്നും തങ്ങള്‍ക്ക് രണ്ടാള്‍ക്കും വീട്ടില്‍ കല്യാണം നോക്കുന്ന സമയമായിരുന്നു അതെന്നും അപ്പോള്‍ ഞങ്ങളുടെ ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ചയുണ്ടായി എന്നും അങ്ങനെ വിവാഹം നടന്നുവെന്നും മൃദുല പറയുന്നു.