വേലക്കാരന്‍ സിനിമയ്ക്കുശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ സിനിമയുടെ ടീസര്‍ പുറത്തുവന്നു.
Advertisements
ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താരത്തിന്റെ 34ാം പിറന്നാളാണ് ഇന്ന്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക.
മെയ് ഒന്നിനാണ് ചിത്രം റിലീസിന് എത്തുക.രാജേഷ് ആണ് മിസ്റ്റര്‍ ലോക്കലിന്റെ സംവിധായകന്‍.
മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. കീര്‍ത്തന വാസുദേവന്‍ ആണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്.
യോഗി ബാബു, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതം ഹിപ്‌ഹോപ് തമിഴ ആണ്.
Advertisement