തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുക.ാണ് വിജയ്-ലോകേഷ് കോംമ്പോ വീണ്ടും സ്‌ക്രീനില്‍ എത്തുന്നതിന് വേണ്ടി. സിനിമയെ കുറിച്ചുള്ള ഓരോ ചെറിയ ചെറിയ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.
വിജയിയുടെ ജന്മദിനത്തില്‍ അതായത് ജൂണ്‍ 22ന് പുതിയ ചിത്രമായ ലിയോയിലെ ഗാനം പുറത്തുവരുമെന്ന് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒരു അടിപൊളി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത് സിഗരറ്റും വലിച്ച് കൈയ്യില്‍ തോക്കുമായി നിര്‍ക്കുന്ന വിജയിയുടെ ചിത്രമായിരുന്നു. ഇതാണ് വിമര്‍ശങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
ഈ പോസ്റ്റര്‍ കണ്ട് വിജയിയെ വിമര്‍ശിച്ച് രാജ്യസഭാ എംപി അന്‍പുമണി രാംദാസ് രംഗത്തെത്തിയിരിക്കുകയാണ്. പുകവലിക്കുന്നത് പോലുള്ള രംഗങ്ങളില്‍ നിന്നും വിജയി ഒഴിവാകണമെന്ന് അന്‍പമണി രാംദാസ് ട്വിറ്ററില്‍ കുറിച്ചു.
കുട്ടികളും വിദ്യാര്‍ത്ഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരായുണ്ട്. അതുകൊണ്ടുതന്നെ ലിയോയിലെ ആദ്യത്തെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നത് ശരിയായില്ലെന്നും ഇത്തരം രംഗങ്ങള്‍ കണ്ട് അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ പാടില്ലെന്നും എംപി കുറിച്ചു.
വിജയിക്ക് പുകവലി പോലുള്ള ശീലങ്ങളില്‍ നിന്നും ഒരു സമൂഹത്തെ രക്ഷിക്കാനുള്ള ഉത്തരരവാദിത്വമുണ്ട്. അക്കാര്യം തന്നെയാണ് നിയമവും പറയുന്നതെന്നും മുമ്പും അദ്ദേഹം പറഞ്ഞത് പോലെ പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്നും എംപി ട്വീറ്റ് ചെയ്തു.