ലിയോ പാൻ ഇന്ത്യൻ സിനിമയാക്കാൻ വിജയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല; എല്ലാ ഭാഷകളിലേയും താരങ്ങളെ കൊണ്ട് പാൻ ഇന്ത്യൻ സിനിമ എടുക്കാനാകില്ല: നിർമ്മാതാവ്

2499

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് വിജയ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യയിൽ ഒന്നടങ്കം താരത്തിനുള്ളത്. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളിൽ വിജയ് ഭാഗമായിട്ടുണ്ട്.

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് വിജയ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യയിൽ ഒന്നടങ്കം താരത്തിനുള്ളത്. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളിൽ വിജയ് ഭാഗമായിട്ടുണ്ട്. താരത്തിന്റെ ഓരോ ചിത്രത്തിനും വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisements

വിജയിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ആരാധകർ ആകാംക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണിത്. ഈ സിനിമ ലോകേഷ് കനകരാജ് യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണോ എന്നാണ് ആരാധകർക്ക് ഇനി അറിയാനുള്ളത്.

ALSO READ- സമൂഹം എന്ത് കരുതും എന്ന് വിചാരിച്ചിട്ടാണ് പലരും രണ്ടാമത് വിവാഹം ചെയ്യാത്തത്; ഒറ്റപ്പെട്ട് ജീവിക്കുന്നവരെ വിവാഹത്തിന് മക്കളൊന്ന് പിന്തുണയ്ക്കണം: യമുന

പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ലിയോയുടെ നിർമാതാക്കളിൽ ഒരാളായ ലളിത് കുമാർ.

ലിയോ ഒരു പാൻ -ഇന്ത്യൻ സിനിമയാക്കാൻ തുടക്കത്തിൽ ദളപതി വിജയ്ക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല എന്നാണ് ലളിത് വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നീട് താനും സംവിധായകൻ ലോകേഷ് കനകരാജുമാണ് താരത്തെ നിർബന്ധിച്ച് തീരുമാനം മാറ്റിയതെന്നും ലളിത് കുമാർ പറയുന്നു. ചെന്നൈയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സിഐഐ ദക്ഷിൺ 2023 യിൽ സംസാരിക്കുകയായിരുന്നു ലളിത് കുമാർ.

ALSO READ-പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാമെന്ന് അനാർക്കലി; ഇനി പൊരിച്ച മീനിന് വിശ്രമിക്കാം, വരുന്നത് പൊറോട്ടയുടെ നാളുകളെന്ന് പിഎം ലാലി

വിജയ്ക്ക്‌ലിയോയെ പാൻ-ഇന്ത്യൻ സിനിമയാക്കാൻ ആദ്യം വിജയ്ക്ക് താൽപ്പര്യമില്ലായിരുന്നു, തമിഴ് സിനിമ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി മാത്രം ഒരു സിനിമ ചെയ്യാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് അദ്ദേഹം ലിയോ ഒരു പാൻ ഇന്ത്യൻ ചിത്രമാക്കാൻ സമ്മതിക്കുകയായിരുന്നു എന്നും ലളിത് കുമാർ വിശദീകരിച്ചു.

എന്നാൽ, എല്ലാ ഭാഷ സിനിമകളിൽ നിന്നുമുള്ള താരങ്ങളെ അണിനിരത്തി ഒരു പാൻ-ഇന്ത്യൻ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്നും’സഞ്ജയ് ദത്ത് തിരക്കഥയ്ക്ക് അനുയോജ്യനാകുമെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

‘എല്ലാം ഓർഗാനിക് ആയിരിക്കണം, എന്തിനേക്കാളും ഉപരിയായി സിനിമയുടെ ഉള്ളടക്കത്തിന് അതിരുകൾക്കപ്പുറത്തേക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നും,’ ലളിത് കുമാർ പറയുകയാണ്.

കൂടാതെ, സിനിമ കൾക്ക് പ്രമോഷനുകൾ പ്രധാനമാണ്. മറ്റ് മേഖലകളിലേക്ക് സിനിമ എങ്ങനെ ശരിയായി കൊണ്ടുപോകാമെന്ന് നിർമ്മാതാക്കൾക്ക് അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ അത് മുഴുവൻ ഇന്ത്യൻ പ്രേക്ഷകർക്കും വേണ്ടി സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും ലളിത് കുമാർ അഭിപ്രായപ്പെട്ടു.

Advertisement