മമ്മൂട്ടി ആയിരുന്നു നായകനെങ്കിൽ ‘നിർണ്ണയം’ മെഗാഹിറ്റാകുമായിരുന്നു?

39

മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായ നിർണ്ണയം എന്ന ചിത്രം ഓർമ്മയില്ലേ? ചെറിയാൻ കൽപ്പകവാടിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രം.

ആ സിനിമയിൽ ഡോക്ടർ റോയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ സംഗീത് ശിവൻ ആദ്യം ആലോചിച്ചതും സമീപിച്ചതും മമ്മൂട്ടിയെ ആയിരുന്നു.

Advertisements

മമ്മൂട്ടിക്ക് ഡേറ്റ് ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് ആ സിനിമ പിന്നീട് മോഹൻലാലിലേക്ക് എത്തിയത്.

അവയവമാറ്റം പോലെ വളരെ സീരിയസായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ‘നിർണ്ണയം’ വളരെ ഗൌരവമായ ഒരു സിനിമയായാണ് ആദ്യം തിരക്കഥ എഴുതിയത്.

മമ്മൂട്ടിയെ മുന്നിൽക്കണ്ടായിരുന്നു അത്. എന്നാൽ മമ്മൂട്ടിക്ക് പകരം മോഹൻലാൽ എത്തിയപ്പോൾ ആ സിനിമയിൽ കോമഡിയും പാട്ടുകളുമെല്ലാം ഉൾപ്പെടുത്തേണ്ടിവന്നു.

നിർണ്ണയം അത് അർഹിക്കുന്ന രീതിയിൽ വിജയം കൈവരിച്ച ഒരു സിനിമയല്ല. എന്നാൽ ആ സിനിമയിൽ മമ്മൂട്ടി ആയിരുന്നു എങ്കിൽ ഒരു വൻ ഹിറ്റ് ഉണ്ടാകുമായിരുന്നില്ലേ?

ആ സംശയം മമ്മൂട്ടി ആരാധകരുടേതാണ്. കാരണം, ചിത്രത്തിൽ കോമഡിയും മറ്റും നിറച്ചപ്പോൾ പറയുന്ന വിഷയത്തിൻറെ ഫോക്കസ് പലപ്പോഴും നഷ്ടമായി. അത് ആ രീതിയിൽ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല.

അതേ വിഷയം, ഒരു മസാലയുമില്ലാതെ, വളരെ ഗൌരവപൂർവം ‘ജോസഫ്’ എന്ന ചിത്രത്തിൽ അവതരിപ്പിച്ചപ്പോൾ അത് സൂപ്പർഹിറ്റായി.

മമ്മൂട്ടി ആയിരുന്നു നായകനെങ്കിൽ ‘നിർണ്ണയം’ മെഗാഹിറ്റാകുമായിരുന്നു എന്ന നിരീക്ഷണത്തിന്റെ പ്രസക്തി അവിടെയാണ്.

Advertisement