മില്യണും കടന്ന് ചിത്രം മലൈക്കോട്ടൈ വാലിബനിലെ ഗാനം

73

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനവും ശ്രദ്ധിക്കപ്പെട്ടു. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായകൻ കൂടിയായ മോഹൻലാൽ തന്നെ. ഇതിനോടകം പാട്ടിന് യുട്യൂബിൽ 1 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചത്.

Advertisements

ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിൻറെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ്. ഗാനത്തിൻറെ ഇനിഷ്യൽ കോമ്പോസിഷനും റഫീക്ക് ആണ് നിർവ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള.

മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertisement