കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

920

മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് മികച്ച വിജയം നേടിയിരിക്കുകയാണ്. കളക്ഷൻ അടക്കം മൊത്തം ബിസിനസിൽ നൂറുകോടി നേട്ടം ഉണ്ടാക്കി സിനിമ എന്ന കാര്യം ചിത്രത്തിൻറെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെ അറിയിച്ചു. 

ആഗോള ബിസിനസ്സിൽ കണ്ണൂർ സ്‌ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി. കൂടുതൽ നേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങൾ ഇനിയും ഉണ്ടാകും എന്ന് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Advertisements

അതേസമയം സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്‌ക്രീൻ കൌണ്ടോടെയാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. അഞ്ചാം വാരത്തിൽ കേരളത്തിൽ ചിത്രത്തിന് 130 ൽ അധികം സ്‌ക്രീനുകളിൽ പ്രദർശനമുണ്ട്. ഇപ്പോഴിതാ കളക്ഷനിൽ ചിത്രം ഒരു നേട്ടം കൂടി സ്വന്തമാക്കി.
റോബി വർഗീസ് രാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂർ സ്‌ക്വാഡ്.

also read
നടി ശ്രീക്കുട്ടി ഭര്‍ത്താവുമായി ഡിവോഴ്‌സായോ എന്ന സംശയത്തില്‍ ആരാധകര്‍, മറുപടിയുമായി എത്തി താരം
അതേസമയം സിനിമയിൽ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തി.

ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.

 

 

Advertisement