പാപ്പനും പിള്ളേരും വരുവാ കേട്ടോ; ആട് 3 പ്രഖ്യാപിച്ചു

27

പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ കണ്ട ജയസൂര്യ ചിത്രം ആയിരുന്നു ആട്. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഓഫീഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. 

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ്.

Advertisements

‘പാപ്പനും പിള്ളേരും വരുവാ കേട്ടോ.. ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. ‘പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍’ എന്നായിരുന്നു മിഥുന്‍ കുറിച്ചത്.

also read
വിവാഹത്തെക്കുറിച്ച് ബിഗ് ബോസ് താരം സൂര്യ ജെ മേനോന്‍
സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളികള്‍. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്.

 അതേസമയം അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു. സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കള്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗം ആയിരുന്നു.

 

 

Advertisement