മൗനരാഗത്തിലെ നായികയുടെ മനം കവർന്നോ വില്ലൻ? ഇരുവരും പ്രണയത്തിലെന്ന്; ആരാധകരുടെ സംശയത്തിന് ഒടുവിൽ മറുപടി നൽകി ശ്രീശ്വേത

106

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മി്ക സീരിയലുകളും ഇന്ന് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളാണ്. അതിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയുടെ കഥപറയുന്ന സീരിയയിൽ നായകനും നായികയുമായി എത്തുന്നത് അന്യഭാഷ താരങ്ങളായ ഐശ്വര്യയും നലീഫും ആണ്.

കേന്ദ്രകഥാപാത്രങ്ങളായ കല്യാണിയുടെയും കിരണിന്റെയും പ്രണയും ജീവിതവും പറയുന്ന സീരിയൽ പ്രേക്ഷകർ ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഈ പരമ്പരയിലെ എല്ല കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മൗനരാഗത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളാണ് വിക്രമും സോണിയും.

Advertisements

വിക്രമായി സീരിയലിൽ വേഷമിടുന്നത് കല്യാൺ ഖന്നയാണ്, സോണിയായി ശ്രീശ്വേതയും. പ്രണയിച്ച് വിവാഹം കഴിച്ച രണ്ടു പേരായിട്ടാണ് സീരിയലിൽ എത്തിയത്. കല്യാണിയ്ക്കും കിരണിനും എത്ര ആരാധകരുണ്ടോ അത് പോലെ തന്നെ ആരാധകരുള്ള താരങ്ങളാണ് കല്യാണും ശ്രീശ്വേതയും.

ALSO READ- ജീവിതം മനോഹരം; നീയിത് എനിക്ക് സാധ്യമാക്കി തന്നെന്ന് മഹാലക്ഷ്മി! വിവാഹ ചിത്രത്തിലെ രവീന്ദറിന്റെ രൂപത്തെ പരിഹസിച്ചവർക്ക് മാസ് മറുപടിയുമായി നടി മഹാലക്ഷ്മി

സോഷ്യൽമീഡിയയിൽ സജീവമായ താരങ്ങൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിനിടെ കല്യാണും ശ്രീശ്വേതയും പ്രണയത്തിലാണെന്ന തരത്തിലുള്ള അനേകം വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ ഇത്തരം ഗോസിപ്പുകളോട് താരം തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ശ്രീശ്വേത ഇക്കാര്യത്തെ കുറിച്ച് തനിക്ക് പറയാനുള്ളത് ആരാധകരെ അറിയിച്ചത്.

‘ഞങ്ങൾ പ്രണയത്തിലല്ല. ഈ വാർത്തകൾ വായിച്ച് ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണെന്നാണ് ശ്വേത പറയുന്നത്. ‘ഞങ്ങൾ സീരിയലിന്റെ പ്രൊമോഷന്റെ ഭാഗമായി റീലുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കൂടാതെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. ഇതിന്റെ പേരിൽ ഇങ്ങനെയൊക്കെ പറഞ്ഞ് ഉണ്ടാക്കിയാൽ എങ്ങനെയാ ഞങ്ങളുടെ പ്രണയ വാർത്തകൾ കണ്ട് ഞങ്ങൾ സ്വയം ചിരിച്ചു.’

ALSO READ- വാനമ്പാടിയിലെ അനുമോളുടെ ചേച്ചിക്ക് മാംഗല്യം; നടി വരനെ സ്വീകരിച്ചത് കൈയിൽ പൂത്താലവും ദീപവുമേന്തി; ചടങ്ങിൽ വധുവിനേക്കാൾ തിളങ്ങി ഗൗരി പ്രകാശ്

‘ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ ആരെയെങ്കിലും വിവാഹം കഴിക്കാൻ പോകുന്നുണ്ടെന്നോ അല്ലെങ്കിൽ ആരെങ്കിലുമായി പ്രണയത്തിലാണെന്നോ പറഞ്ഞിട്ടുണ്ടോ? ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. ചിലരൊക്കെയാണ് ഇങ്ങനെ ഓരോ കാര്യങ്ങളെ വളച്ചൊടിക്കുന്നത്. ഇങ്ങനെ വരുന്ന വാർത്തകളെ തമാശയായിട്ടാണ് ഞാൻ കാണുന്നത്.’

‘പക്ഷെ വിവാഹം എന്നത് ഒഫീഷ്യലായി ഞാൻ അറിയിക്കും. ഞാൻ വീഡിയോ പോസ്റ്റ് ചെയ്തതിൽ വളരെ വ്യക്തമായി തന്നെ മെൻഷൻ ചെയ്തിട്ടുണ്ട്. ബീയിങ് റൊമാന്റിക്ക് വിത് മൈ വില്ലൻ എന്ന്. വിക്രം സോണി എന്ന്. കല്യാണം പോലുള്ള ഗൗരവമേറിയ കാര്യങ്ങളെ ഇങ്ങനെ വ്യാജ വാർത്തകൾ നൽകി ആളുകളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും ശ്വേത പറഞ്ഞു.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് വിക്രമായി എത്തുന്ന കല്യാൺ ഖന്ന. സീരിയൽ താരം സിനിയുടെ മകൻ കൂടിയാണ് കല്യാൺ ഖന്ന. വർഷങ്ങൾ ആയി അഭിനയരംഗത്ത് സജീവമായിരുന്ന കലാകാരിയാണ് സിനി.

Advertisement