ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ ആണ് മൗനരാഗം. മിനിസ്‌ക്രീൻ പ്രേക്ഷകരായ എല്ലാവർക്കും പ്രിയപ്പെട്ട ഈ പരമ്പര ജൈത്രയാത്ര തുടരുകയാണ്.
ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്‌നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.
കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇന്ന് കാണുന്ന തരത്തിൽ ആരാധകരെ സമ്പാദിച്ചത്. ഇപ്പോഴിതാ ശത്രുകക്കുളടെ പല തരത്തിലുള്ള ഉ പ ദ്ര വങ്ങളിലും തളരാതെ കല്യാണിയും കിരണും ജീവിതത്തിൽ സന്തോഷത്തിന്റെ വഴികളിലേക്ക് എത്തിയിരിക്കുകയാണ്.
കല്യാണിക്ക് കുഞ്ഞുപിറന്ന സന്തോഷത്തിന് പിന്നാലെ ഇതാ ശബ്ദവും ലഭിച്ചിരിക്കുകയാണ്. സ്‌ക്രീനിൽ ഊമയായി എത്തുന്നതിനാൽ തന്നെ കല്യാണിയായി എത്തുന്ന ഐശ്വര്യ പൊതുവേദികളുലുംസംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ അങ്ങനെ കഥാപാത്രം ഊമയായതുകൊണ്ട് എവിടെയും മിണ്ടരുത് എന്ന് എഗ്രിമെന്റ് ചെയ്തിട്ടൊന്നും ഇല്ലെന്ന് പറയുകയാണ് ഐശ്വര്യ.
‘ഇങ്ങനെയാണ് കഥാപാത്രം, അത് സംസാരിക്കാതെ കൊണ്ടു പോയാൽ നല്ലതായിരുന്നു എന്ന് പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞു. അതാണ് ശരിയെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ഫോളോ ചെയ്തത്. അതിലൊരു സുഖവും ഉണ്ടായിരുന്നു. ഇടയിൽ സിനിമകളിൽ അവസരം വന്നപ്പോഴും ഒഴിവാക്കിയത് അതുകൊണ്ടാണ്. അതിൽ കുറ്റബോധമൊന്നും ഇല്ല.’- എന്നും താരം പറഞ്ഞു
താൻ തമിഴ്നാട്ടിൽ, കൈരയ്ക്കുടി എന്ന സ്ഥലത്ത് നിന്നാണ് വരുന്നത്. ഈ സീരിയലിന് വേണ്ടി അഞ്ച് വർഷമായി തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരവുമായി വല്ലാത്ത അറ്റാച്ച്മെന്റാണ്. ഇവിടെ നിന്ന് പോയാലും ഈ സ്ഥലം മിസ്സ് ചെയ്യുമെന്നും ഐശ്വര്യ പറയുന്നു. ആദ്യം മലയാളം ഒട്ടും അറിയില്ലായിരുന്നു. ഇപ്പോൾ മലയാളം പഠിച്ചു, കേട്ടാൽ മനസ്സിലാവും, സംസാരിക്കാനും അറിയാമെന്നും ഐശ്വര്യ വിശദീകരിച്ചു.
തനിക്ക് വീട്ടിൽ അച്ഛനും അമ്മയും രണ്ട് ചേച്ചിമാരുമാണ്. രണ്ട് പേരും തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പതിനാലാം വയസ്സിലാണ് അഭിനയത്തിലേക്ക് വന്നത്. അന്നേ ഡാൻസ് ചെയ്യുമായിരുന്നു. താൻ ഡാൻസ് ക്ലാസിനൊക്കെ പോകും. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സർജ്ജറി കഴിഞ്ഞത്. നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
നടന്നു തുടങ്ങിയപ്പോൾ സീരിയലിൽ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകൾ ചെയ്തു. അതോടെ ഹോം സ്‌കൂളിങ് ആയി. വീട്ടിലിരുന്ന് പഠിച്ചിട്ട്, പരീക്ഷ എഴുതി. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നിരുന്നു, പക്ഷെ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നെന്നും ഐശ്വര്യ വിശദീകരിച്ചു.
തമിഴ് സീരിയൽ അവസാനിച്ചപ്പോൾ രണ്ട് മാസം ഞാൻ വീട്ടിൽ തന്നെയായിരുന്നു. അപ്പോഴാണ് മൗനരാഗത്തിന്റെ അവസരം വരുന്നത്. മലയാളം അറിയില്ല എന്ന് പറഞ്ഞപ്പോൾ, സംസാരിക്കേണ്ട ഊമയാണ് എന്ന് പറയുകയായിരുന്നു.
രു സീരിയൽ ഞാൻ അഞ്ച് വർഷം ചെയ്യും എന്നും, അതിൽ ആയിരം എപ്പിസോഡിൽ മെയിൻ റോളിൽ തന്നെ തുടരും എന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. അത് സംഭവിച്ചു. അക്കാര്യത്തിൽ ഞാൻ അനുഗ്രഹീതയാണന്നും ഐശ്വര്യ വെളിപ്പെടുത്തുന്നുണ്ട്.