ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയല്‍ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് . 2019 ല്‍ ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്.
ബാലാജി ശര്‍മ, ഫിറോഷ്, ആവണി നായര്‍, പ്രതീക്ഷ ജി പ്രദീപ് തുടങ്ങി അനേകം താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി സീരിയലില്‍ എത്തിയിട്ടുണ്ട്. കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് കഥ മാറുന്നത്.
Also Read: ചുരിദാറില്‍ അതീവസുന്ദരിയായി അഞ്ജലി റാവു, പ്രിയ താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
കിരണിന്റേയും കല്യാണിയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. സീരിയലില്‍ നായികയായും നായകനായും അന്യഭാഷാ നടീ-നടന്മാരാണ് വേഷമിടുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ സീരിയല്‍.
കല്യാണി എന്ന നായിക സംസാര ശേഷി ഇല്ലാത്ത പെണ്‍കുട്ടിയാണ്. ഈ കഥാപാത്രത്തെ തമിഴ് നടി ഐശ്വര്യ റാംസെ ആണ് അവതരിപ്പിക്കുന്നത്. സീരിയലില്‍ കല്യാണിയുടെ നായകനായി എത്തുന്ന കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫ് ആണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയവും അവര്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നതും ഇതുതടയുന്ന ശത്രുക്കളും ഒക്കെയാണ് സീരിയലില്‍ കാണിക്കുന്നത്.
Also Read: അതുവരെ കണ്ട മോഹന്‍ലാല്‍ ആയിരിക്കില്ല അപ്പോള്‍, ആളാകെ മാറിയിട്ടുണ്ടാവും, തുറന്നുപറഞ്ഞ് തൃഷ
സീരിയലില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ പ്രണയത്തിലാണോ എന്നായിരുന്നു ആരാധകര്‍ ഇരുവരോടും ചോദിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്നും വേറെ പ്രണയമൊന്നുമില്ലെന്നും രണ്ടുപേരും സിംഗിള്‍ ആണെന്നുമാണ് നലീഫും ഐശ്വര്യയും പറയുന്നത്.
ആര്‍ക്കെങ്കിലും തന്നെ പ്രണയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ രണ്ട് ഫോട്ടോയും ബയോഡാറ്റയും അയച്ച് തന്നാല്‍ മതിയെന്ന് നലീഫ് തമാശ രൂപേണെ പറയുന്നു. തങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണെന്നും തങ്ങളുടെ കെമിസ്ട്രി ഇഷ്ടപ്പെട്ടതുകൊണ്ടാണ് പ്രേക്ഷകര്‍ തങ്ങളെ ഇത്രത്തോളം സ്‌നേഹിക്കുന്നതെന്നും നലീഫ് പറയുന്നു.