അവൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്; മറ്റുള്ളവർക്ക് അവൻ വില്ലനായിരുന്നു; അവന്റെ അമ്മ ആണെന്നറിഞ്ഞാൽ ആളുകൾ എന്റെ കാലിൽ വീഴാറുണ്ട്; രഘുവരന്റെ ഓർമ്മകളിൽ അമ്മ കസ്തൂരി

5233

മരണം വരെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച താരമാണ് രഘുവരൻ. അഭിനയം കൊണ്ട് ആളുകളെ കൈയ്യിലെടുത്ത താരം പക്ഷേ കടുത്ത മദ്യപാനത്തിന് അടിമയായി. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 150 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. രജനികാന്തിന് ഏറെ പ്രിയപ്പെട്ട വില്ലനായിരുന്നു രഘുവരൻ എന്ന് ഒരിക്കൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ മകന്റെ ഓർമ്മകൾ പങ്ക് വെക്കുകയാണ് രഘുവരന്റെ അമ്മ കസ്തൂരി. ഗലാട്ട തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ വാക്കുകൾ ഇങ്ങനെ; രഘുവരൻ ഒരുപാട് രോഗികളെ സഹായിച്ചിരുന്നു. പക്ഷേ പുറത്തുള്ളവർക്കൊന്നും ഇതിനെ കുറിച്ച് അറിയില്ല. പുറമേ നിന്ന് കാണുന്നവർക്ക് അവൻ വില്ലനാണ്. പക്ഷേ വീട്ടിൽ സൗമ്യനായിരുന്നു അവൻ.

Advertisements

Also Read
തെറ്റുകൾ മനസ്സിലാക്കിയിട്ടും മഞ്ജു ഒത്തുപോകാൻ തയ്യാറായി; എന്നാൽ വേണ്ടെന്ന നിലപാടായിരുന്നു ദിലീപിന്; ദിലീപ് മഞ്ജു ബന്ധത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ

രഘുവിനെ സിനിമയിലേക്ക് വിടുന്നത് ഞാനാണ്. അവന്റെ അച്ഛന് അത് ഇഷ്്ടമില്ലായിരുന്നു. അവന് അഭിനയിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിക്കുകയായിരുന്നു. ആദ്യ സമയങ്ങളിൽ മദ്രാസിൽ അവൻ കുറച്ച് കഷ്ടപ്പെട്ടു. എന്നാൽ ദൈവ ഭാഗ്യത്താൽ അവൻ ഉയർന്നുവന്നു. പേരും, പ്രശസ്തിയും ലഭിച്ചു. എന്നോട് അവന് വലിയ സ്‌നേഹമായിരുന്നു. കല്യാണം ഞാൻ അറിയാതെയാണ് അവൻ നടത്തിയത്. തിരുപ്പതിയിൽ പോയി മാലയിട്ടു.

പേരക്കുട്ടി പിറന്നപ്പോൾ ഞാൻ അവനോടൊപ്പമുണ്ട്. വിവാഹമോചനത്തിന് ശേഷം അവന് ഭക്ഷണമൊക്കെ കൊടുത്തുവിട്ടിരുന്നത് ഞാനാണ്. ഞാൻ അവനോടൊപ്പമായിരുന്നു. അവിടെ പോയി നില്ക്കുന്നതിന് എല്ലാവരും എന്നെ ചീത്ത പറയും. രാവിലെ എട്ട് മണിക്ക് അവനുള്ള ഭക്ഷണവുമായി ഞാൻ ചെല്ലും. അവൻ കുറച്ച് നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നൊരാഗ്രഹമുണ്ട്. പക്ഷേ ദൈവം അവന് ആയുസ്സ് നല്കിയില്ല, അവന്റെ അമ്മ ആണെന്ന് അറിയുമ്പോൾ ആളുകളൊക്കെ കാലിൽ വീഴുമായിരുന്നു.

Also Read
അദ്ദേഹം ഇങ്ങോട്ട് അവസരം ചോദിച്ച് വന്നതാണ്; പക്ഷെ അദ്ദേഹത്തെ ഒഴിവാക്കി; ഹരികൃഷ്ണൻസിൽ നിന്ന് ഷാരുഖിനെ ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തമാക്കി ഫാസിൽ

അവന്റെ മരണശേഷം രജനികാന്തിന് ഞാൻ ഒരു കത്തെഴുതിയിരുന്നു. പക്ഷേ അത് ഞാൻ അയച്ചില്ല. അവരൊക്കെ വലിയ ആളുകൾ അല്ലേ, എന്തിനാണ് ശല്യപ്പെടുത്തുന്നതെന്ന് ഞാൻ കരുതി. രഘുവരന്റെ മരണസമയത്ത് രജനി നാട്ടിലുണ്ടായിരുന്നില്ല. കേരളത്തിൽ വലി വീട്ടിലായിരുന്നു ചെറുപ്പക്കാലത്ത് താമസിച്ചിരുന്നതെന്നും കസ്തൂരി അമ്മ വ്യക്തമാക്കി.

Advertisement