അഭിനയത്തിന്റെ മായാലോകത്ത് ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ നിരവധി നല്ല ചിത്രങ്ങള്‍ സംഭാവന ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ദിവ്യ ഭാരതി.
പക്ഷേ, ദിവ്യ ഭാരതി എന്ന നടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്നത് നൊമ്പരപ്പെടുന്ന ഓര്‍മകളാണ്. കൗമാരകാലത്തു തന്നെ സിനിമയില്‍ ചുവടുറപ്പിച്ച ദിവ്യ അന്തരിച്ചത് 19ാമത്തെ വയസിലാണ്.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുപത്തിരണ്ട് സിനിമകളിലാണ് ദിവ്യ അഭിനയിച്ചത്. ബോളിവുഡ് നടന്‍ ആമീര്‍ ഖാനുമായി ദിവ്യ ഒരിക്കല്‍ പിണങ്ങിയിരുന്നു.
അതേ തുടര്‍ന്ന് യഷ് ചോപ്ര സംവിധാനം ചെയ്ത ഡര്‍ എന്ന ചിത്രത്തില്‍ നിന്ന് ദിവ്യയെ മാറ്റിയത് ആമീര്‍ ഖാന്‍ ആയിരുന്നുവെന്ന് തുറന്ന് ദിവ്യയുടെ അമ്മ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വൃക്കരോഗത്തെ തുടര്‍ന്ന് ദിവ്യയുടെ അമ്മ മീഠാ ഭാരതി കഴിഞ്ഞ വര്‍ഷം അന്തരിച്ചു. ലണ്ടനില്‍ ഒരു ഷോയ്ക്കടിടെയായിരുന്നു ആമീറും ദിവ്യയും തമ്മില്‍ പ്രശ്നത്തിലാകുന്നത്.
അവിടെ വെച്ച് ദിവ്യയുടെ പെരുമാറ്റം ആമീറിന് ഇഷ്ടമായില്ലെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ആമിറിന് ഇഷ്ടപ്പെടാത്ത് എന്തോ ദിവ്യ ചെയ്തു, അത് അദ്ദേഹം സംഘാടകരോട് പോയി പറഞ്ഞു.
മാത്രമല്ല, ദിവ്യക്കൊപ്പം നൃത്തം ചെയ്യില്ലെന്നും ആമീര്‍ തീര്‍ത്തു പറഞ്ഞു. തുടര്‍ന്ന് അന്നത്തെ ഷോയില്‍ ജൂഹി ചൗളക്കൊപ്പമാണ് ആമീര്‍ നൃത്തം ചെയ്തത്.
ആമീറിന്റെ ഈ പെരുമാറ്റം ദിവ്യയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഏറ്റെടുത്ത പരിപാടിയായതിനാല്‍ ദിവ്യക്ക് പിന്‍മാറാന്‍ കഴിയുമായിരുന്നില്ല.
അങ്ങനെ ആശയക്കുഴപ്പത്തിലിരിക്കുന്ന സമയത്താണ് സല്‍മാന്‍ ഖാന്‍ രംഗത്തെത്തുന്നത്. ദിവ്യക്കൊപ്പം നൃത്തം ചെയ്യാന്‍ സല്‍മാന്‍ സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
1993 ഏപ്രില്‍ 5നാണ് ദിവ്യ മരിച്ചത്. മുംബൈയിലെ വസതിയിലെ അഞ്ചാമത്തെ നിലയില്‍ നിന്ന് വീണു മരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ താരം മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദിവ്യയുടെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 1998ല്‍ ദിവ്യയുടേത് അപകടമരണമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ച്രേുകയായിരുന്നു.