ഒന്നാംസ്ഥാനം എന്നും ആ താരരാജാവിന്, മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നായകന്മാരുടെ ലിസ്റ്റ് ഇതാ

340

ഓരോ സിനിമാതാരവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തങ്ങളുടെ വിജയം നിലനിര്‍ത്തുക എന്നത്. ഓരോ പുതിയ സിനിമകള്‍ തെരഞ്ഞെടുക്കുമ്പോഴും സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം മനസ്സില്‍ അതുമാത്രമായിരിക്കും ചിന്ത. എന്നാല്‍ പലര്‍ക്കും പലപ്പോഴും സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തെറ്റുകള്‍ സംഭവിക്കാറുണ്ട്.

Advertisements

അതുകൊണ്ടുതന്നെ പല സിനിമാതാരങ്ങളുടെയും കരിയറില്‍ വിജയം മാത്രമല്ല, പരാജയങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നായകന്മാരുടെ ലിസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: വിജയ് സാറിനൊപ്പമുള്ള കഥാപാത്രം രഹസ്യമാക്കി വെച്ചതിന്റെ കാരണം ഇതായിരുന്നു, ഒടുവില്‍ വെളിപ്പെടുത്തലുമായി മഡോണ

പ്രമുഖ മീഡിയ കണ്‍സട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സിന്റെ ലിസ്റ്റാണിത്. ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനം മോഹന്‍ലാലിനാണ്. രണ്ടാമത് മമ്മൂക്കയും ടൊവിനോ മൂന്നാമതും ദുല്‍ഖര്‍ സല്‍മാന്‍ നാലാം സ്ഥാനത്തും അഞ്ചാമത് ഫഹദ് ഫാസിലുമാണ്.

ഓര്‍മാക്‌സിന്റെ എല്ലാ പോപ്പുലര്‍ ലിസ്റ്റിംഗുകളിലും ഒന്നാംസ്ഥാനത്തുള്ളത് എപ്പോഴും മോഹന്‍ലാല്‍ തന്നെയാണ്. മലൈക്കോട്ടെ വാലിബന്‍, ബറോസ്, റാം, എമ്പുരാന്‍ തുടങ്ങി മോഹന്‍ലാലിന്റെ വരാനിരിക്കുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് തരുന്നത്.

Also Read: തരിണിയുടെ കോള്‍ കാറില്‍ കണക്ടായി, അന്ന് ഞങ്ങളുടെ പ്രണയം വീട്ടില്‍ പൊക്കി, മനസ്സുതുറന്ന് കാളിദാസ് ജയറാം

മലൈക്കോട്ടൈ വാലിബന്‍ ഒരുക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. നേര് ജീത്തുജോസഫും, അദ്ദേഹത്തിന്റേത് തന്നെയാണ് റാം എന്ന ചിത്രവും. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്.

Advertisement