മമ്മൂട്ടിയ്ക്ക് ആശംസ നേർന്ന് ടിനി ടോം പങ്കു വച്ച പോസ്റ്റിന് ഏതാ പുറകിൽ ഒരു പട്ടി എന്ന് മോശം കമന്റ് ; കുറിയ്ക്ക് കൊള്ളുന്ന താരത്തിന്റെ മറുപടി ശ്രദ്ധ നേടുന്നു

53

മലയാള സിനിമയിൽ മിമിക്രിയിലൂടെ സിനിമയിലെത്തിയ താരങ്ങൾ നിരവധിയാണ്. അങ്ങിനെ മിമിക്രിയാലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ടിനി ടോം. ഇപ്പോൾ മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ടിനി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. ഇനി താരം സംവിധാനരംഗത്ത് ഒരു കൈ നോക്കാൻ ഇരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. തന്റെ പോസ്റ്റിന് മോശം കമന്റിട്ട ആൾക്ക് താരം കൊടുത്ത ഒരു മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഈ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ടിനി ഒരു പോസ്റ്റ് പങ്കുവെച്ചത്. അമ്പതുവർഷം ഇന്ത്യൻ സിനിമയിൽ പിന്നിട്ടിരിക്കുകയാണ് മലയാളത്തിൻറെ മെഗാസ്റ്റാർ. ഇതിനോടനുബന്ധിച്ച ആശംസയാണ് ടിനിടോം ഫേസ്ബുക്കിൽ കുറിച്ചത്. ഈ ആശംസയ്ക്ക് അടിയിലാണ് മോശം കമൻറ് മായി ഒരാൾ എത്തിയത്. അപ്പോൾ തന്നെ അതിന് മറുപടി കൊടുക്കുകയും ചെയ്തു ടിനി ടോം.

Advertisements

വിജയകരമായി 50 വർഷങ്ങൾ പിന്നിട്ടു കൊണ്ട് മമ്മൂട്ടി കുതിക്കുകയാണ്, ജനിച്ചതുമുതൽ താൻ അദ്ദേഹത്തെ പിന്തുടരുന്നു. ഈ ഒരു കുറിപ്പാണ് താരം പോസ്റ്റിനോടൊപ്പം പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും ഇതിലുണ്ട്. ചിത്രത്തിൽ അല്പം പിറകിലായാണ് ടിനിടോം ഉള്ളത്. ഇത് കളിയാക്കിയാണ് ഒരു കമൻറ് വന്നത്. ഏതാ പുറകിൽ ഒരു പട്ടി എന്നാണ് കമൻറ് വന്നത്. അഞ്ജലി ഈ പന്തളം എന്ന അക്കൗണ്ടിൽ നിന്നും ആയിരുന്നു കമൻറ്.

തൊട്ടുപിറകെ ടിനിയുടെ മറുപടി ഇങ്ങനെ. കുട്ടിക്കാലത്ത് നമ്മൾ കുടുംബ ചിത്രമെടുക്കുമ്പോൾ അച്ഛനുമമ്മയും പുറകിലല്ലെ നിൽക്കുക. അപ്പോൾ അവരെയും മോൾ ഇങ്ങനെ തന്നെയാണോ വിളിക്കുന്നത്? ഇതായിരുന്നു താരത്തിന്റെ കമൻറ്.

ഈ അക്കൗണ്ട് വ്യാജമാണെന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇങ്ങനെയൊക്കെ കമൻറ് ചെയ്യാൻ ഇവനൊക്കെ എന്തിൻറെ സൂക്കേടാണ് എന്നാണ് പലരും പറയുന്നത്. ഫെയ്ക് അക്കൗണ്ട് ഉണ്ടാക്കി ഇങ്ങനെ ഓരോരുത്തൻമാർ ഇറങ്ങുമെന്നും പലരും പറയുന്നുണ്ട്.

 

 

Advertisement