ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാൻ ശ്രമിയ്ക്ക്, എന്നിട്ട് പറയാം കാര്യം ; പെൺകുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാധാന്യത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെ മോശം കമന്റ് പ്രതികരിച്ച അശ്വതി ശ്രീകാന്ത്

192

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ് അശ്വതി ശ്രീകാന്ത്. ചെയ്ത ഷോകളെക്കാളും, അഭിനയിച്ച വേഷങ്ങളെക്കാളും അശ്വതി ശ്രീകാന്ത് ശ്രദ്ധ നേടിയത് യഥാർത്ഥ ജീവിതത്തിലെ ബോൾഡ്നസ്സിലൂടെയാണ്. വളരെ പക്വതയോടെ ജീവിത യാഥാർത്ഥ്യങ്ങളെ കുറിച്ച് അശ്വതി വ്ളോഗ് ഇടാറുണ്ട്. പോസിറ്റീവ് ആയ അത്തരം വീഡിയോകൾ നിമിഷ നേരം കൊണ്ട് വൈറലാവാറും ഉണ്ട്.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം പറയുന്ന നാട്ടിൽ, അശ്വതിയുടെ പോസിറ്റീവ് പോസ്റ്റുകൾക്ക് താഴെയും ചില മോശം കമന്റുകൾ വരാറുണ്ട്. മാന്യമായ രീതിയിൽ അതിനോട് പ്രതികരിക്കാനും അശ്വതി ശ്രദ്ധിക്കാറുണ്ട്. ഏറ്റവും ഒടുവിൽ നടത്തിയ അത്തരം ഒരു പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisements

ALSO READ

 

പെൺകുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാധാന്യത്തെ കുറിച്ച് ഉള്ള പോസ്റ്റിന് താഴെയാണ് മോശം കമന്റുമായി ഒരാൾ എത്തിയത്. ‘പറയുന്ന കാര്യം അല്ല, വസ്ത്രം ആണ് പ്രാധാന്യം. എല്ലാവർക്കും മനസ്സിലാവുന്നുണ്ടാവുമല്ലോ അല്ലേ’ എന്നാണ് അശ്വതിയുടെ പോസ്റ്റ്. അതിനെ താഴെയാണ് ഒരാളുടെ മോശം കമന്റ് വന്നത്.

‘ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാൻ ശ്രമിയ്ക്ക്, എന്നിട്ട് പറയാം കാര്യം’ എന്നായിരുന്നു കമന്റ്. ‘അവനവന് ഇഷ്ടമുള്ള വസ്ത്രം ഇടാനും അഭിപ്രായം പറയാനും സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും. സാരമില്ല കാലം മാറി, ഇനി അങ്ങോട്ട് ഇതൊക്കെ ശീലമാവും’ എന്നാണ് അശ്വതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്,

ഇതാദ്യമായിട്ടല്ല അശ്വതി ഇത്തരത്തിൽ പ്രതികരിക്കുന്നത്. നേരത്തെ തന്റെ ശരീരത്തെ കുറിച്ച് മോശം കമന്റ് എഴുതിയ ആൾക്ക് അശ്വതി നൽകിയ മറുപടി വൈറലായിരുന്നു. മിനിസ്‌ക്രീൻ ഷോകളിൽ അവതാരികയായി എത്തിയ അശ്വതി ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായത്.

 

Advertisement