മൂക്കും പൊത്തി ഭക്ഷണം കഴിയ്ക്കുന്ന മൃദുല ; ഇനി എന്തൊക്കെ കാണണം ഈശ്വരാ, എന്ന് യുവ കൃഷ്ണ : ശ്രദ്ധ നേടി വീഡിയോ

1237

മൃദുല വിജയ് അമ്മ ആവാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവച്ച് മൃദുല വിജയ് യും യുവ കൃഷ്ണയും ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. പ്രെഗ്‌നൻസി ടെസ്റ്റ് ചെയ്ത റിസൾട്ടുമായിട്ടാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. പ്രണയവും വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമാക്കിയ താരദമ്പതികളാണ് മൃദുലയും യുവയും. ഇനി മൃദുലയുടെ ഗർഭകാല വിശേഷങ്ങളും ആരാധകർക്ക് സോഷ്യൽ മീഡിയയിലൂടെ അറിയാൻ പറ്റും.

‘ഞാൻ അച്ഛൻ ആകാൻ പോകുന്നു. എന്റെ സന്തോഷം എങ്ങിനെ പങ്കുവയ്ക്കണം എന്ന് അറിയില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം” എന്ന് യുവ കൃഷ്ണയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മൃദുലയോടുള്ള സ്നേഹവും യുവ പങ്കുവച്ചിട്ടുണ്ട്.

Advertisements

ALSO READ

ഒരു രാത്രി പോലും പിരിഞ്ഞിരിയ്ക്കാനാകാതെ ശിവാഞ്ജലി ; അപ്പുവിനോട് സ്‌നേഹമുണെന്ന് തെളിയിച്ച് തമ്പി : പ്രേക്ഷകരെ പിടിച്ചിരുത്തി സാന്ത്വനം

‘ഞങ്ങൾക്കൊരു ജൂനിയർ സൂപ്പർ ഹീറോ വരാൻ പോകുന്നു എന്ന വാർത്ത അറിയിക്കുമ്പോൾ എനിക്ക് വളരെ അധികം സന്തോഷവും എക്സൈറ്റ്മെന്റും ഉണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം. വിശ്രമം വേണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും പിന്മാറുന്നു. എല്ലാവരും ക്ഷമിക്കണം. ‘മ്യദുവ’ എന്ന യൂട്യബ് വ്ളോഗിലൂടെ നിങ്ങൾക്കൊപ്പം ഉണ്ടാവും’ ഇങ്ങനെയായിരുന്നു മൃദുലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

‘ഞാൻ അച്ഛൻ ആകാൻ പോകുന്നു. എന്റെ സന്തോഷം എങ്ങിനെ പങ്കുവയ്ക്കണം എന്ന് അറിയില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം” എന്ന് യുവ കൃഷ്ണയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മൃദുലയോടുള്ള സ്നേഹവും യുവ പങ്കുവച്ചിരുന്നു.

ALSO READ

എല്ലാം ഓക്കെയാണ്, അവളും ഞാനും സന്തോഷത്തിലാണ്! ഞങ്ങൾ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു : ഡിവോഴ്‌സിന് ശേഷം ആദ്യമായി പ്രതികരിച്ച് നടൻ നാഗചൈതന്യ

മറ്റൊരു വീഡിയോ കൂടെ യുവ ഷെയർ ചെയ്തിട്ടുണ്ട്. മൂക്ക് പൊത്തി മൃദുല ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഛർദ്ദിക്കാനുള്ള വെമ്പലും ഉണ്ട്. ‘ഇനി എന്തൊക്കെ കാണണം ഈശ്വരാ’ എന്ന് പറഞ്ഞുകൊണ്ടാണ് യുവ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

ഒരേ ഇന്റസ്ട്രിയിൽ ജോലി ചെയ്യുന്നവരാണെങ്കിലും യുവ കൃഷ്ണയും മൃദുല വിജയ് യും പ്രണയിച്ച് വിവാഹം ചെയ്തവരല്ല. നടി രേഖ രതീഷ് നടത്തിയ വിവാഹ ആലോചനയാണ് യുവയും മൃദുലയും ഒന്നിക്കാൻ കാരണമായത്. 2020 ഡിസംബറിൽ വിവാഹ നിശ്ചയം നടത്തി. 2021 ജൂലൈയിൽ ആയിരുന്നു താരങ്ങളുടെ വിവാഹം നടന്നത്.

Advertisement