ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലം ഒരുക്കിയത് മോനിഷ മോഹന്‍ ആയിരുന്നു. ഹൊമോസെക്ഷ്വാലിറ്റിയെ കുറിച്ചായിരുന്നു സിനിമ സംസാരിച്ചത്.
എന്നാല്‍ സംവിധായിക മാത്രമല്ല മോനിഷ. നടി കൂടിയാണ് താരം. അടുത്തിടെ ലോകേഷ് കനകരാജ് നിര്‍മ്മിച്ച അടുത്തിടെ തമിഴില്‍ റിലീസായ ഫൈറ്റ് ക്ലബ്ബ് എന്ന ചിത്രത്തില്‍ താരം നായികയായി എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മോനിഷ സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
തനിക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള ഒരു സിനിമയെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. താനൊരു കട്ട മോഹന്‍ലാല്‍ ഫാനാണെന്നും മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മോനിഷ പറയുന്നു.
കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് സിനിമ ചെയ്തിരുന്നു. അതുപോലെയാണ് താനും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും ലാലേട്ടന് ശരിക്കും വേറെ ഒരു മനുഷ്യനാണെന്നും മോനിഷ അഭിമുഖത്തില്‍ പറഞ്ഞു.
” ലാലേട്ടനെ വെച്ചാരു സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന വലിയൊരു കാര്യമാണ് അത്. എന്റെ സ്വപ്നമാണ്. ഞാന്‍ വലിയൊരു ഫാന്‍ ഗേള്‍ ആണ് അദ്ദേഹത്തിന്റെടട എന്നും മോനിഷ പറഞ്ഞു.