മാഫിയ വരുന്നത് പോലെയാണ് മണി സെറ്റിലേക്ക് വരിക; എല്ലാവരും കൂടി ഒരുമിച്ചാണ് കിടക്കുക; മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് ശ്രീകണ്ഠൻ

765

കൊച്ചിൻ കലാഭവൻ മിമിക്‌സ് പരേഡിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവൻ മണി. കോമഡി വേഷങ്ങലിലൂടെയാണ് താരം സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പതിയെ അത് നായക വേഷങ്ങളിലേക്കും, വില്ലൻ വേഷങ്ങളിലേക്കും മാറി. മലയാളത്തിന് പുറമേ തെന്നിന്ത്യയിലും മണി സജീവമായി. മികച്ച നടൻ എന്നതിലുപരി ഗായകൻ കൂടിയായിരുന്നു മണി. നാടൻ പാട്ടുകളുടെ പ്രചാരകനായിരുന്നു അദ്ദേഹം. മണി പാടിയ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. മണി മൺമറഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മണിക്കുള്ള സ്ഥാനം മാഞ്ഞിട്ടില്ല.

Advertisements

Also Read
വിഘ്‌നേശിന് വാണിങ്ങുമായി സാക്ഷാൽ കിങ്ഖാൻ; സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്ന് താരം; ഭാര്യ വരുന്നത് പുതിയ അടവുകളുമായി

2016 മാർച്ച് മാസത്തിലായിരുന്നു കലാഭവൻ മണി അപ്രതീക്ഷിത വിയോഗം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മണിയുടെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളുമെല്ലാം അക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം പിന്നീട് കെട്ടടങ്ങി. നടന്റെ സുഹൃത്ത് ബന്ധങ്ങളാണ് നടന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചതെന്ന അഭിപ്രായങ്ങളും അക്കാലത്ത് ഉയർന്നിരുന്നു.

ഇപ്പോഴിതാ കലാഭവൻ മണിയുടെ സൗഹൃദങ്ങളെ കുറിച്ച് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മാഫിയ വരുന്നത് പോലെയാണ് മണിയും സുഹൃത്തുക്കളും സെറ്റിലേക്ക് വന്നിരുന്നതെന്നാണ് ശ്രീകണ്ഠൻ പറയുന്നത്. മണി സെറ്റിലേക്ക് വരുന്നത് ഒരു ടീമായിട്ടാണ്. ഡ്രൈവർ കാണും. സുഹൃത്ത് കാണും. രണ്ടു പേർ വേറെ കാണും. അമ്ബലത്തിൽ പോയി വരുമ്‌ബോൾ ഒരാൾക്ക് കുറിയുണ്ടെങ്കിൽ അത് എല്ലാവരിലും കാണാൻ പറ്റും. മാഫിയ വരുന്നത് പോലെയാണ് വരുക. എന്നാൽ എല്ലാവരും പാവങ്ങളുമാണ്. അലങ്കാരമായാണ് സെറ്റിലേക്ക് വരുന്നത്. എന്നാൽ കൃത്യസമയത്ത് തന്നെ വരുകയും ചെയ്യും’,

Also Read
പതിനാല് കിലോയോളം വെയ്റ്റ് ലോസ്! അത് സന്തോഷം തന്നെയാണ് പക്ഷെ, താനിപ്പോൾ സങ്കടത്തിലാണെന്ന് നിയ രഞ്ജിത്ത്; കാരണം വെളിപ്പെടുത്തി താരം

മണി ഒരു റൂമിൽ താമസിക്കുക എന്ന് പറഞ്ഞാൽ അതിനകത്ത് ഒരു ടീം തന്നെ ഉണ്ടാവും. അവർ എല്ലാവരും കൂടി ഒരുമിച്ചാണ് കിടക്കുക. അത് ചിലപ്പോൾ തറയിൽ തന്നെ ആയിരിക്കും. അല്ലാതെ വേറെ റൂമുകളിൽ ആയിരിക്കില്ല. ചിലപ്പോൾ റൂമുകൾ ഒക്കെ ഉണ്ടാവും. എന്നാലും കിടക്കുന്നത് എല്ലാവരും ഒരുമിച്ച് ആയിരിക്കും. കലാഭവൻ മണി എപ്പോഴും സൗഹൃദത്തിന് അമിതമായ വില കൊടുത്തിരുന്ന ആളാണ്’. ഇതി മണിയുടെ ജീവിതത്തിൽ പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ശ്രീകണ്ഠൻ പറഞ്ഞത്.

Advertisement