തന്റെ മോൾക്ക് എന്നും പറഞ്ഞു കാവ്യ സൂക്ഷിച്ച വിലമതിയ്ക്കാനാവാത്ത സമ്മാനം ; ആ സമ്മാനം മാമാട്ടിക്ക് കൊടുത്തോയെന്ന് ആരാധകർ

179

കാവ്യയുേയും ദിലീപിന്റേയും ഏത് വിശേഷവും ആരാധകർക്ക് കൗതുകമാണ്. കാവ്യയുടെ അഭിമുഖത്തിലെ വാക്കുകളാമിപ്പോൾ വൈറലാകുന്നത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ നിരവധി കഥാപാത്രങ്ങളായി മലയാളികളുടെ ഇടയിലേയ്‌ക്കെത്തി.

നാടൻ ലുക്കും കൃത്രിമത്വം ഇല്ലാത്ത അഭിനയവും ആയിരുന്നു കാവ്യ എന്ന നടിയെ പ്രേക്ഷകർ അംഗീകരിക്കാൻ ഏറ്റവും വലിയ കാരണം. വിവാഹത്തോടെ അഭിനയം വിട്ടു നിൽക്കുന്ന കാവ്യ ഇപ്പോൾ സമ്പൂർണ്ണ കുടുംബിനിയായി എന്ന് പറയുന്നതിൽ തെറ്റില്ല. ദിലീപിന്റെ ഭാര്യയായി മാറിയ കാവ്യ ഇപ്പോൾ നാല് വയസ്സുകാരിയുടെ അമ്മ കൂടിയാണ്.

Advertisements

ALSO READ

കുഞ്ഞിന്റെ കരച്ചിലിന് കാരണം നീയാണെന്ന് കേൾക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ് ; പ്രസവ ശേഷം താൻ വല്ലാതെ സങ്കടപ്പെട്ട നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പേളി മാണി

അടുത്തിടെയായിരുന്നു കാവ്യയുടെ ജന്മദിനം. അടുത്ത ദിവസം മകൾക്കും പിറന്നാൾ ദിനമാണ്. 2018 ൽ ആണ് ദിലീപിനും കാവ്യയ്ക്കും മകൾ ജനിക്കുന്നത്. ഇപ്പോൾ ചർച്ചയാകുന്നത് കാവ്യയുടെ വാക്കുകൾ ആണ്. കാവ്യയെ അടുത്തറിയുന്നവർക്ക് നടിയുടെ ഏറ്റവും രസകരമായ ഒരു ചെല്ല പേരിനെക്കുറിച്ച് അറിയാം. കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരി. ചെറുപ്പത്തിൽ താൻ ഉപയോഗിച്ച സാധനങ്ങൾ എണ്ണി എണ്ണി പറയുന്ന ഹൃദയകുമാരിയെ സിനിമ പ്രേമികൾ ഒരിയ്ക്കലും മറക്കില്ല. അത്തരത്തിൽ ഒരു സ്വഭാവം കാവ്യക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് രസകരമായ ഒരു പേര് കൂടി പ്രിയപ്പെട്ടവർ കാവ്യയെ വിളിച്ചിരുന്നത്.

കൗതുകം തോന്നുന്ന എന്തും കാവ്യ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മുൻപൊരിക്കൽ റിമി ടോമി സമ്മാനം നൽകിയ കൂളിംഗ് ഗ്ലാസിനെക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. അമേരിക്കൻ ട്രിപ്പിനിടയിൽ ആണ് റിമി കാവ്യയുടെ പിണക്കം മാറ്റാനായി വില കൂടിയ ഒരു കൂളിംഗ് ഗ്ലാസ് സമ്മാനം നൽകുന്നത്. അതിപ്പോഴും താൻ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്ന് കാവ്യ പറഞ്ഞതാണ്.

ഓരോ സമയം താൻ ശേഖരിച്ചു വച്ച സാധങ്ങൾ സൂക്ഷിക്കുന്ന ഒരു പെട്ടിയുണ്ട് തന്റെ പക്കൽ എന്ന് കാവ്യ പറയുന്ന ഒരു മുൻകാല അഭിമുഖം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തന്റെ പ്രിയപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്ന പെട്ടിയും താൻ മരിക്കുമ്പോൾ കൂടെ വച്ച് വേണം കത്തിക്കാൻ എന്ന് അതിൽ കാവ്യ പറയുന്നുണ്ട്. ആദ്യത്തെ സ്റ്റേറ്റ് അവാർഡ് മുതൽ, അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെയും നിധിപോലെ കാവ്യ എടുത്ത് വച്ചിട്ടുണ്ട്.

പെരുമഴക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് കാവ്യക്ക് ആദ്യമായി ഒരു സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത്. സ്റ്റേറ്റ് അവാർഡ് പോലെ തന്നെ വിലയേറിയ ഒരു സമ്മാനം ഉണ്ട് കാവ്യക്ക് ഒപ്പം. ചേട്ടൻ ആദ്യമായി ഓസ്ട്രേലിയയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെർഫ്യൂം. ആ ബോട്ടിൽ താൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കാവ്യ ഒരിക്കൽ പറഞ്ഞിരുന്നു.

മകളുടെ സിനിമ അരങ്ങേറ്റം, കലോത്സവവേദികളിലെ ചിത്രങ്ങൾ ബാലതാരമായി വന്ന കാവ്യ, നായികയായി മാറിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ. കഥാപാത്രങ്ങൾ. അവാർഡുകൾ. കാവ്യയെ കുറിച്ചുവന്ന അഭിമുഖങ്ങൾ വാർത്തകൾ, ഒപ്പം സന്തോഷങ്ങൾ നിറയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ കോർത്തിണക്കിയ ബുക്കുകൾ തന്നെ അച്ഛൻ ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

ക്ളാസ്സ്‌മേറ്റ്‌സ് സിനിമയുടെ ലോക്കേഷനിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശേഖരത്തിലേക്ക് ലാൽ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂടും കാവ്യ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒപ്പം ആ ശേഖരത്തിൽ വിലമതിക്കാൻ ആകാത്ത ഒന്ന് കൂടിയുണ്ട്. കാവ്യക്ക് ഒരു വയസ്സുള്ളപ്പോൾ കാവ്യയുടെ അമ്മ തുന്നിയ ഒരു ഉടുപ്പ്. അതിന്നും ഭദ്രമായി തന്നെ കാവ്യ സൂക്ഷിച്ചുവച്ചിരിക്കുന്നു.

ALSO READ

ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം, മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ! സരസ്വതി ക്ഷേത്ര നടയിൽ ആദ്യാക്ഷരം കുറിയ്ക്കുന്ന മകളുടെ ചിത്രം പങ്കു വച്ച് ദീലീപ്

തുന്നൽ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈകൊണ്ട് തുന്നിയ ഒരു ഉടുപ്പ് താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കാവ്യ പറഞ്ഞിട്ടുണ്ട്. വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ടന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

അത് കൈമാറി തന്റെ കയ്യിലെത്തി, തന്റെ മോൾക്ക് എന്നും പറഞ്ഞു കാവ്യ സൂക്ഷിച്ചുവച്ചിരുന്നു. വിലയേറിയ ആ സമ്മാനം മാമാട്ടിക്ക് കൊടുത്തോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാവ്യ മനസ്സ് തുറന്നത്.

 

Advertisement