പഞ്ചാബി-മലയാളം മിക്‌സ് പാട്ടുമായി മോഹന്‍ലാലിന്റെ ‘ലക്കി സിങ്’; വൈശാഖ് ചിത്രത്തിലെ ഗാനം വന്‍ഹിറ്റ്!

49

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റുകളും സകല കളക്ഷന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചട്ടുള്ള മലയാളത്തിന്റെ പ്രിയ ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.

ഫാന്‍സ് ഗ്രൂപ്പുകളും നിരവധിയാണ്. നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, പിന്നണി ഗായകന്‍, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.

Advertisements

തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികള്‍ നേടിയെടുത്ത താരം 1978 മുതല്‍ സിനിമാ മേഖലയില്‍ താരം സജീവമാണ്. പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതിനൊപ്പം തന്നെ താരം കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ടിങിന്റെ കൂടി തിരക്കിലാണ്.

ALSO READ- ‘കണ്ണില് കണ്ണില്’ ഗാനത്തില്‍ കിടിലന്‍ സ്‌റ്റെപ്പുമായി മഞ്ജുവാര്യര്‍; 40 വയസിലും 15കാരികളെ വെല്ലുന്ന എനര്‍ജി കാഴ്ചവെക്കുന്ന താരത്തെ ട്രോളുന്നവരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മോണ്‍സ്റ്റര്‍ ചിത്രത്തിനായി ലാലേട്ടന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെയിലാണ്‌മോണ്‍സ്റ്ററിലെ ആദ്യഗാനം പുറത്തെത്തിയിരിക്കുന്നത്. ഗൂം ഗൂം എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തത്. പഞ്ചാബ് മലയാളം മിക്സായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കിടിലന്‍ ഡാന്‍സ് മൂവ്സ് ഉള്ള പാട്ടില്‍ ഹണി റോസ്, സുദേവ് നായര്‍ എന്നിവരുമുണ്ട്.

മലയാളം ഭാഗങ്ങള്‍ പാടിയത് പ്രകാശ് ബാബുവും ഹിന്ദി വരികള്‍ പാടിയത് അലി ഖുലി മിര്‍സയുമാണ്. ഹരി നാരായണന്‍, തനിഷ്‌ക നബാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ്. പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍.

Advertisement