ഒരേ വേഷത്തിൽ മോഹൻലാലും മമ്മൂട്ടിയും ഈ ദമ്പതികളുടെ കല്യാണത്തിനു ഒരുമിച്ചെത്തി; ചിത്രങ്ങൾ വൈറൽ

26

മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്.

വളരെ കുറച്ച് മഹൂർത്തങ്ങളിൽ മാത്രമേ ഈ മെഗാതാരങ്ങൾ ഒരുമിച്ച പൊതു വേദികളിലെത്താറുള്ളൂ. താരങ്ങളുടെ വേഷങ്ങളിലെ സാമ്യത വരെ ചൂണ്ടിക്കാട്ടിയാണ് ആരാധക ചർച്ച.

Advertisements

നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്.

വെള്ള ഷർട്ടും ബ്ലാക്ക് പാന്റുണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ മമ്മൂട്ടി വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് എത്തിയത്.

കൂടുതൽ ചിത്രങ്ങൾ സന്തോഷ് ടി കുരുവിള തന്റെ ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചു. താരങ്ങളായ നമിത പ്രമോദും അപർണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

Advertisement