തടി കൂടുതലാണെന്ന് പറഞ്ഞ് ആദ്യം ഒഴിവാക്കി, എന്നിട്ടും മോഹിനി ഞെട്ടിച്ചു: ദീലീപിന്റെ സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത്

75

ദിലീപ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ കോംബോയിൽ ഇറങ്ങിയ സുപ്പർഹിറ്റ് പഞ്ചാബി ഹൗസ് മലയാളത്തിന്റെ ചിരി ചിത്രങ്ങളിൽ എടുത്തുപറയാവുന്ന സിനിമയാണ്.

റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ എത്തിയ ഈ വിജയ ചിത്രത്തിൽ രണ്ടു നായികമാരായിരുന്നു, ജോമോളും മോഹിനിയും.

Advertisements

ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ജോമോളെ മാത്രമായിരുന്നു. എന്നാൽ ദിലീപിന്റെ അഭിപ്രായത്തെ തുടർന്ന് ഒരു നടിയെ കൂടി തീരുമാനിച്ചു അതായിരുന്നു മോഹിനി.

എന്നാൽ തടി കൂടുതൽ ആയതിനാൽ നടിയെ ഒഴിവാക്കി. പിന്നീട് ഒരു പുതുമുഖ താരത്തെ കൊണ്ടുവരാൻ ശ്രമം നടത്തി.

കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്‌തെങ്കിലും തൃപ്തിയാകാതെ ആ നടിയും മാറ്റുകയായിരുന്നു. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു.

എന്നാൽ ആ കഥാപാത്രം ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന് മനസിലായതോടെ വീണ്ടും മോഹിനിയെ തന്നെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു.

കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹിനിയെ കണ്ടു കാര്യങ്ങൾ സംസാരിച്ചു. അപ്പോഴത്തെ മോഹിനിയുടെ മറുപടി ഞെട്ടിച്ചു.

എന്നെ ഈ സിനിമയിൽ പരിഗണിച്ചിട്ട് തടി കൂടുതലാണെന്നു പറഞ്ഞ് നിങ്ങൾ വേണ്ടെന്നുവച്ചതല്ലേ.?’ സംഗതി സത്യമാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി മെക്കാർട്ടിൻ സമ്മതിച്ചു.

പക്ഷേ, പിറ്റേന്ന് മുതൽ മോഹിനി അഭിനയിക്കാനെത്തി. പഞ്ചാബി ഹൗസിന്റെ അണിയറ രഹസ്യങ്ങളെ കുറിച്ച് റാഫി ഒരു അഭിമുഖത്തിൽ പങ്കുവച്ചതാണ് ഇക്കാര്യം

Advertisement