പല വഴികള്‍ തേടി; ഡോക്ടര്‍മാരെ ഒരുപാട് കണ്ടു; ഒരു ഫലവുമുണ്ടായില്ല; ഒടുവില്‍ തുണച്ചത് ക്രിസ്തീയ ആരാധന; ബ്രാഹമണ കുടുംബത്തില്‍ പിറന്ന മോഹിനി ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിന് പിന്നില്‍

1964

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവര്‍ന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസല്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തിയത്.

ഗസല്‍ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം മറ്റു നടിമാരില്‍ നിന്നും അല്പം വ്യത്യസ്തമാണ്.

Advertisements

കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2011ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ALSO READ- രജനികാന്തിന്റെ ജയിലര്‍ ഇനി തകര്‍ക്കും; നിര്‍ണായക വേഷത്തില്‍ മോഹന്‍ലാലും എത്തും! ആവേശത്തില്‍ ആരാധകര്‍

തമിവ്‌നാട് സ്വദേശിയായ ഭരത് കൃഷ്ണസ്വാമി എന്നയാളെ വിവാഹം ചെയ്ത് അമേരിക്കയിലാണ് മോഹിനി ഇപ്പോള്‍. താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ പിറന്നതെന്ന് മോഹിനി പറയുന്നു.

അതുകൊണ്ട് തന്നെ നല്ല ലാളന കിട്ടിയാണ് വളര്‍ന്നത്. പിന്നീട് അച്ഛന്റെ പരിചയം കൊണ്ടാണ് സിനിമയില്‍ എത്തിയത്. 2010ല്‍ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ കുടുംബസമേതം മക്കളുമൊത്ത് അമേരിക്കയിലാണ് താമസമെന്നും മോഹിനി പറയുന്നു.

ക്രിസ്തുമതം സ്വീകരിച്ചതിനെ കുറിച്ചും പ്രഘോഷനങ്ങള്‍ക്കായി പോകുന്നതിനെ കുറിച്ചും മോഹിനി മനസ് തുറക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ ദൈവം ഒത്തിരി അത്ഭുതങ്ങള്‍ നല്‍കിയിരുന്നുവെന്നും അതിനാലാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ALSO READ- ദുല്‍ഖറിനെക്കാളും മമ്മൂക്കയുടെ മുഖഛായ എനിക്കാണ് കിട്ടിയത്; പക്ഷെ ദുല്‍ഖറും മഖ്ബൂലും ചെയ്യാത്ത ആ കാര്യം താനും ചെയ്യില്ല; അഷ്‌കര്‍ സൗദാന്‍ പറഞ്ഞത് കേട്ടോ?

ജീവിതം തന്നെ മടുത്തു നിരാശ ചിന്തകളൊക്കെയായി വളരെ അധികം ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ഇതോടെയാണ് 2013ല്‍ ക്രിസ്തുമതം സ്വീകരിച്ചത്.

ബുദ്ധിമുട്ടുകള്‍ മാറാന്‍ ആദ്യം ഡോക്ടര്‍മാരെ എല്ലാം കണ്ടെങ്കിലും ഒന്നിനും പരിഹാരം ഉണ്ടായില്ല. പിന്നീടാണ് നെഗറ്റീവ് ചിന്തകളില്‍ നിന്നും മാറാനായി ക്രിസ്തീയ ആരാധനയും സുവിശേഷങ്ങളും വായിക്കാന്‍ തുടങ്ങിയതും അത് എനിക്ക് തുണയായി മാറിയതുമെന്നും താരം വെളിപ്പെടുത്തികയാണ്.

ഇപ്പോള്‍ പലതരം ബുദ്ധിമുട്ടുകളും സങ്കടങ്ങളും അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥനകളും സുവിശേഷങ്ങളും നടത്തുന്നുണ്ട്. അമേരിക്കയിലും സമയം കിട്ടുമ്പോഴൊക്കെ ഇപ്പോഴും ഇത് ചെയ്യാറുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

Advertisement