ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവര്‍ന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസല്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തിയത്.
ഗസല്‍ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം ഇന്ന് വിശ്വാസത്തിന് കീഴ ട ങ്ങിയാണ്.
കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.ഇന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ സിനിമയിലെ തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം.തനിക്ക് സിനിമയില്‍ ഒരു നടനോടും പ്രണയം തോന്നിയിട്ടില്ലെന്നും തനിക്കൊപ്പം അഭിനയിച്ച ഒന്നോ രണ്ടോ നടന്മാര്‍ ഒഴികെ ബാക്കിയെല്ലാവരും തന്നേക്കാള്‍ 25 വയസ്സോളം പ്രായമുള്ളവരാണെന്നും മോഹിനി പറയുന്നു.
സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ അവരെ താന്‍ അങ്കിളെന്നാണ് വിളിക്കുക. തെലുങ്കില്‍ ഒരു ഹീറോ ഉണ്ടായിരുന്നു അദ്ദേഹത്തിന് തന്റെ അച്ഛന്റെ പ്രായമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് താന്‍ പറയുന്നില്ലെന്നും തന്നെ കുറിച്ച് റൂമറുകള്‍ വന്നത് രണ്ട് മൂന്നുപേര്‍ക്കൊപ്പമാണെന്നും മോഹിനി പറയുന്നു.
ഒന്ന് പ്രശാന്തിന്റെ പേരിനൊപ്പമായിരുന്നു. അത് തനിക്ക് അറിയാമായിരുന്നുവെന്നും ദിലീപിന്റെ പേരിനൊപ്പം റൂമറുകള്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് താന്‍ അറിയുന്നതെന്നും പ്രശാന്തിനൊപ്പം താന്‍ വിദേശ ഷോകള്‍ക്ക് പോയിരുന്നുവെന്നും മോഹിനി പറയുന്നു.